മഴക്കാല ഡ്രൈവിംഗില്‍ അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണ്?

 
RAIN C

കനത്ത മഴയിലും വെള്ളക്കെട്ടിലും കാര്‍ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 

പരിചയമില്ലാത്ത റോഡുകളിലെ വെള്ളക്കെട്ടുകള്‍, റോഡിലെ കുഴികള്‍, എന്‍ജിന്‍ തകരാറുകള്‍ എന്നിവ മഴക്കാലത്ത് വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. മഴക്കാല യാത്രകളില്‍ കാറിനെയും യാത്രക്കാരെയും സുരക്ഷിതമാക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്.

മഴക്കാലത്ത് കാറില്‍ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് സുരക്ഷാ ചുറ്റിക. വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ തകരാറിലായാല്‍ പവര്‍ വിന്‍ഡോകളും സെന്‍ട്രല്‍ ലോക്കിംഗും പ്രവര്‍ത്തിക്കാതായേക്കാം. 

ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ കാറിന്റെ ഗ്ലാസ് തകര്‍ത്ത് പുറത്തുകടക്കാന്‍ സേഫ്റ്റി ഹാമര്‍ സഹായിക്കും. ഇതിനുപുറമെ, ഒരു ടോര്‍ച്ച്, ടയര്‍ എയര്‍ പമ്പ് എന്നിവയും കാറില്‍ സൂക്ഷിക്കുന്നത് രാത്രിയാത്രകളില്‍ ഉപകരിക്കും.


വെള്ളക്കെട്ടുള്ള റോഡിലൂടെ പോകുമ്പോള്‍ ആദ്യ ഗിയറില്‍ മാത്രം വാഹനം ഓടിക്കുക. ഡീസല്‍ കാറുകളുടെ എയര്‍ ഫില്‍ട്ടറില്‍ വെള്ളം കയറിയാല്‍ എന്‍ജിന്‍ പൂര്‍ണ്ണമായി നിലയ്ക്കാന്‍ സാധ്യതയുണ്ട്. കാഴ്ചപരിധി കുറയുന്നതിനാല്‍ ഹെഡ്ലൈറ്റുകള്‍ ഓണാക്കി വാഹനം ഓടിക്കുക. ഹൈവേകളില്‍ 70 കി.മീറ്ററില്‍ കൂടുതല്‍ വേഗത ഒഴിവാക്കുക. 

മുന്നില്‍ പോകുന്ന വലിയ വാഹനങ്ങളെ ശ്രദ്ധിച്ച് പിന്തുടരുന്നത് റോഡിലെ കുഴികള്‍ ഒഴിവാക്കാന്‍ സഹായിക്കും. കാര്‍ വെള്ളത്തില്‍ കുടുങ്ങി ഓഫായാല്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. 

ജലനിരപ്പ് ഉയരുന്ന സാഹചര്യമാണെങ്കില്‍ കാറിനുള്ളില്‍ കാത്തിരിക്കാതെ ഉടന്‍ സുരക്ഷിതമായ ഉയര്‍ന്ന സ്ഥലത്തേക്ക് മാറണം. ചെറിയ മുന്‍കരുതലുകളും ശരിയായ ഡ്രൈവിംഗ് ശീലങ്ങളും മഴക്കാല യാത്രകള്‍ സുരക്ഷിതമാക്കും.

Tags

Share this story

From Around the Web