പാപം ലോകത്തിന് വരുത്തുന്ന ആഘാതങ്ങള്‍  എന്തൊക്കെയാണ്?

 
snake



'കര്‍ത്താവ് അവരെ ഏദെന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കി, മണ്ണില്‍ നിന്ന് എടുത്തവരെ മണ്ണിനോട് മല്ലടിക്കുവാന്‍ ഏല്‍പ്പിച്ചു' (ഉല്‍പ്പത്തി 3.23).


ഒരു വശത്ത് ഭൂമിയിലെ വിശുദ്ധര്‍ നല്ല പ്രവര്‍ത്തികള്‍ക്ക് കൊണ്ട് ലോകത്തെ നവീകരിക്കുമ്പോള്‍ മറുവശത്ത് പാപത്തിന്റെ സ്വാധീനം വലുതാകുന്നു. നാം ചെയ്യുന്ന ഓരോ വ്യക്തിപരമായ പാപവും മറ്റുള്ളവരെ സ്വാധീനിക്കുന്നു. 


പാപത്തിന്റെ ബന്ധനം മൂലം വീഴ്ചയില്‍ ആവുന്ന ആത്മാവ് സഭയേ മാത്രമല്ല ഈ ലോകത്തെ തന്നെയും വീഴ്ചയുടെ ആഘാതത്തില്‍ ആക്കുന്നു. 

എന്ന് വച്ചാല്‍ എത്ര ചെറിയ പാപവും ആയികൊള്ളട്ടെ, ഉപദ്രവമോ, അമിതാക്രമണ സ്വഭാവമോ എന്ത് തന്നെയായാലും സഭാപരമായി മാത്രമല്ല, അത് മുഴുവന്‍ മാനുഷിക കുടുംബത്തെയും ഇത് ബാധിക്കുന്നു.

ഈയൊരു തലത്തില്‍ നോക്കുമ്പോള്‍ എല്ലാ പാപവും സാമൂഹികമായ പാപം ആണെന്ന് സംശയലേശമന്യേ പറയാം. ചില പാപങ്ങളുടെ സ്വഭാവത്തിനനുസരിച്ച് തന്റെ അയല്ക്കാരന് നേരിട്ട് ബാധകം ആവുന്നു. 

വ്യക്തമായി പറഞ്ഞാല്‍ സ്വസഹോദരനും സ്വസഹോദരിക്കും അത് എതിരായ പാപമായി മാറുന്നു. തന്റെ അയല്‍ക്കാരന് എതിരായ പാപം അത് ദൈവത്തിനു എതിരെയുള്ള പാപവും കൂടിയാണെന്ന് നാം മനസ്സിലാക്കണം.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 2.12.84)

Tags

Share this story

From Around the Web