പാപവസ്ഥ നമ്മില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?

 
pride 123


'നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ, പരസ്പരം ഗ്രഹിക്കാനാവാത്തവിധം ഭിന്നിപ്പിക്കാം' (ഉല്‍പ്പത്തി 11.7).

ബാബേല്‍ ഗോപുരത്തിലൂടെ സംഭവിച്ച പാപത്തിന്റെ അനന്തര ഫലം മാനവിക കുടുംബത്തിന്റെ തകര്‍ച്ചയാണ് എടുത്തു കാണിക്കുന്നത്. 


പാപത്തിന്റെ രഹസ്യത്തെ അല്ലെങ്കില്‍ അതിന്റെ നിഗൂഢതയെ പറ്റി പഠിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന്റെ കാരണവും ഫലവും നിരാകരിക്കുവാനാകില്ല. 


മനുഷ്യനും ദൈവവും തമ്മിലുള്ള സുഗമമായ ബന്ധത്തിന് തടസ്സമെന്നത് പാപമാണ്. ഇതിനെ 'സൃഷ്ടി സൃഷ്ടാവിനെ അനുസരിക്കാതിരിക്കുക' എന്നു വിശേഷിപ്പിക്കാം.

ഒരു രീതിയില്‍ പറഞ്ഞാല്‍ പാപവസ്ഥ ആത്മഹത്യാപരം ആണ്. പാപം ചെയ്യുക വഴി ദൈവത്തിനു കീഴ് വഴങ്ങാന്‍ അവന്‍ കൂട്ടാക്കുന്നില്ല. തന്മൂലം അവന്റെ ആന്തരികമായ സന്തുലിതാവസ്ഥ നഷ്ട്ടമാവുകയും അവന്റെയുള്ളില്‍ മാനസിക സംഘര്‍ഷവും പ്രശ്‌നങ്ങളും ഉടലെടുക്കുകയും ചെയ്യുന്നു. ക്രമേണ അവനില്‍ മാറ്റമുണ്ടാകുന്നു. 


അവന്റെയുള്ളില്‍ മറ്റുള്ളവരോടും, ഈ ലോകത്തോട് തന്നെയും അമര്‍ഷം വളരുന്നു. ഇത് വസ്തുതാനിഷ്ഠമായ യാഥാര്‍ഥ്യമാണ്. 

ആത്മീയവും മാനസികവുമായ തലങ്ങളെ തളര്‍ത്താനും, ആന്തരികമായ സംഘര്‍ഷത്തിനു അടിമയാക്കാനും പാപാവസ്ഥ ഇടയാക്കുമെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പാപത്തിന്റെ നിഗൂഢമായ ഈ രഹസ്യങ്ങള്‍ പലപ്പോഴും പ്രകടമായി കാണാറുണ്ട്. ജീവിതത്തോടുള്ള വെറുപ്പും തന്റെ സഹജീവികളോടുള്ള (അയല്‍ക്കാര്‍) ഉള്ള സഹവര്‍ത്തിത്വത്തിലുണ്ടാകുന്ന വിള്ളലും ഇതിന് ഉദാഹരണമാണ്. 

നമ്മിലെ പാപവസ്ഥയുടെ ആഴം വ്യാപിക്കുന്നത് ഒരേ സമയം വ്യക്തിപരവും, സാമൂഹികപരവുമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, 2.12.84)


 

Tags

Share this story

From Around the Web