കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വരുന്ന മാറ്റങ്ങള്‍?

 
KOLLAM



കൊല്ലം:കൊല്ലം റെയില്‍വേ സ്റ്റേഷന്‍ എയര്‍പോര്‍ട്ട് മാതൃകയിലേക്ക് മാറുകയാണ്. അതിനുള്ള വികസനങ്ങള്‍ തകൃതിയായി നടക്കുകയാണ്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വരാനിരിക്കുന്ന പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ എയര്‍കോണ്‍കോഴ്‌സിന്റെ പണി മൂന്ന് മാസത്തിനകം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

 എയര്‍ കോണ്‍കോഴ്‌സ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ രാത്രിയും പുലര്‍ച്ചെയും ഒന്നര മണിക്കൂര്‍ വീതം റെയില്‍വേ സ്റ്റേഷനില്‍ ഗതാഗത നിയന്ത്രണം നടത്തുന്നതിന് റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ട്. പതിനഞ്ച് കോടി രൂപയാണ് വികസനത്തിന്റെ നിര്‍മാണ ചെലവായി കണക്കാക്കുന്നത്.

എയര്‍ കോണ്‍കോഴ്‌സിന്റെ അടിസ്ഥാനത്തിന്റെ നിര്‍മ്മാണമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. വൈകാതെ തന്നെ എയര്‍കോണ്‍കോഴ്‌സ് ആരംഭിക്കുന്ന ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ തൂണിന്റെ പണി തുടങ്ങും. മറ്റ് പ്ലാറ്റ്‌ഫോമുകളിലും തൂണുകളുടെ പണി പൂര്‍ത്തിയാകുന്നതിന് പിന്നാലെ കുറുകെയുള്ള ബീമുകള്‍, കോര്‍ബെല്‍ തുടങ്ങിയവയുടെ പണി ആരംഭിക്കും. 

ഇവയ്ക്ക് മുകളില്‍ സ്ഥാപിക്കുന്ന എയര്‍കോണ്‍കോഴ്‌സിന്റെ സൂപ്പര്‍ സ്ട്രക്ചറിന്റെ നിര്‍മ്മാണം ജയ്പൂരില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലെ രണ്ട് ടെര്‍മിനലുകളെയും ബന്ധിപ്പിച്ചാണ് എയര്‍കോണ്‍കോഴ്‌സ് നിര്‍മ്മിക്കുന്നത്.

എയര്‍പോര്‍ട്ട് മാതൃകയിലാകുന്ന റെയില്‍വേ സ്റ്റേഷനില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടെന്ന് നോകാം:

എയര്‍ കോണ്‍കോഴ്‌സില്‍ എയര്‍ കണ്ടിഷന്‍ സംവിധാനം

എ.ടി.എം, വിശ്രമകേന്ദ്രം, ഫുഡ്‌കോര്‍ട്ട്, ടോയ്ലെറ്റ്

യാത്രക്കാര്‍ക്ക് വിശ്രമിക്കാനും സമയം ചെലവിടാനും പ്രത്യേക വിശ്രമ കേന്ദ്രം

യാത്രക്കാര്‍ക്ക് പ്രവേശിക്കുന്നതിന് പ്രത്യേകം എസ്‌കലേറ്ററുകളും ലിഫ്ടുകളും

യാത്ര കഴിഞ്ഞ് മടങ്ങുന്നവര്‍ക്കും യാത്രയ്ക്ക് എത്തുന്നവര്‍ക്കും പ്രത്യേകം എന്‍ട്രികള്‍

സ്റ്റീലില്‍ സൂപ്പര്‍ സ്ട്രക്ചര്‍

പുറമേ ഗ്ലാസ്

Tags

Share this story

From Around the Web