ദൈവത്തിനെ സ്‌നേഹിച്ചാല്‍ നമുക്ക് കിട്ടുന്ന അനുഗ്രഹങ്ങള്‍ എന്തെല്ലാം?

 
jesus 11

'ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു' (1യോഹ 4:16).


എന്റെ ആദ്യത്തെ ചാക്രികലേഖനത്തില്‍ ഞാന്‍ പ്രകടിപ്പിച്ച ഒരു ചിന്ത നിങ്ങളെ ഓര്‍മ്മിപ്പിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു.

 'സ്‌നേഹം കൂടാതെ മനുഷ്യന് ജീവിക്കാന്‍ കഴിയുകയില്ല. സ്‌നേഹം വെളിവാക്കപ്പെട്ട് കിട്ടിയില്ലെങ്കില്‍ അത് അനുഭവിക്കുകയും സ്വന്തമാക്കുകയും ചെയ്തില്ലെങ്കില്‍ സ്വയം മനസ്സിലാക്കുവാന്‍ സാധിക്കാത്ത, അര്‍ത്ഥശൂന്യമായ ഒരു ജീവിയായി അവന്‍ അവശേഷിക്കുന്നു.

' പ്രത്യേക കടമകളും പ്രതീക്ഷകളും, വ്യക്തിവികാസവും യഥാര്‍ത്ഥ സന്തോഷപ്രാപ്തിയും നിറഞ്ഞു നില്‍ക്കുന്ന യൗവ്വനകാലത്താണ് സ്‌നേഹം അധികമായി ആവശ്യമുള്ളത്.

സുഖലോലുപതാ നൈമിഷികമായ സംത്യപ്തിയാണ് നല്കുന്നതെന്നും, അത് ആത്മാവില്‍ ശൂന്യതയാണ് അവശേഷിപ്പിക്കുന്നതെന്നും, നമ്മുക്ക് അറിയാം. നിസ്സഹകരണത്തിന്റെയും അവിശ്വാസത്തിന്റെയും ദൈവനിഷേധമായ പ്രവര്‍ത്തനങ്ങളുടെയും പരിണിത ഫലം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. 

നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുവാനായി ഏകജാതനായ പുത്രനെ നല്കുവാന്‍ തക്കവണ്ണം നമ്മെ സ്‌നേഹിച്ച പിതാവിന്റെ സാന്നിദ്ധ്യം നമ്മെ അവനുമായി രമ്യപ്പെടുത്തി. ഈ ഒരു ബോധ്യം എപ്പോഴും നമ്മുടെ മനസ്സില്‍ ഉണ്ടാകണം.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 30.11.86)

Tags

Share this story

From Around the Web