മോദിയുടെ ഈ ഇന്ത്യ എന്തൊരു കോമഡി, തിരുവസ്ത്രം ധരിച്ച് വടക്കേ ഇന്ത്യയിലേക്ക് ട്രെയിൻ യാത്ര ചെയ്യേണ്ട എന്ന് തീരുമാനിക്കേണ്ട ഗതികേടിൽ കന്യാസ്ത്രീകൾ

 
nuns

പ്രായപൂർത്തിയായ ആ പെൺകുട്ടികളും അവരുടെ മാതാപിതാക്കളും ഉള്ള കാര്യം പറഞ്ഞാലും ആൾക്കൂട്ടത്തിൻ്റെ ആക്രോശങ്ങളേ പോലീസിൻ്റെ FIRൽ ഉണ്ടാകൂ - അതാണ് മോദിയുടെ ഇന്ത്യ! തിരുവസ്ത്രവും ധരിച്ച് വടക്കേ ഇന്ത്യയിലേക്ക് ട്രെയിൻ യാത്ര ചെയ്യേണ്ട എന്ന് തീരുമാനിക്കേണ്ട ഗതികേടിൽ ബഹുമാനപ്പെട്ട കന്യാസ്ത്രീകൾ പലരും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നു - അതാണ് മോദിയുടെ ഇന്ത്യ!

ക്രിസ്മസ് കാലത്ത് സെമിനാരിക്കാരുടെ കരോൾ പ്രോഗ്രാം അവരെ എത്തിച്ചത് പോലീസ് സ്റ്റേഷനിലാണ് - അതാണ് മോദിയുടെ ഇന്ത്യ!കത്തോലിക്കാസ്കൂളിൽ ബൈബിൾ ഇരിക്കുന്നത് കുറ്റകരമാകാൻ തുടങ്ങിയിരിക്കുന്നു - അതാണ് മോദിയുടെ ഇന്ത്യ!

 ഇന്ത്യൻ ക്രൈസ്തവരുടെ ജനസംഖ്യ 2.3% മാത്രം ആയിരിക്കേ, മതപരിവർത്തന നിരോധന നിയമം പാസാക്കി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവരെ ദ്രോഹിക്കാൻ RSSൻ്റെ സ്വന്തം രാഷ്ട്രീയ പാർട്ടിക്ക് കഴിയുന്നു - അതാണ് മോദിയുടെ ഇന്ത്യ!

Tags

Share this story

From Around the Web