കോട്ടയത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ഭര്‍ത്താവ് പിടിയില്‍. മൃതദേഹം കണ്ടെടുത്തു

​​​​​​​

 
police


കോട്ടയം: അയര്‍ക്കുന്നത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടി. ഭര്‍ത്താവ് സോണിയുമായി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് പൊലീസ് പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു.


 മൂര്‍ഷിദാബാദ് സ്വദേശി അല്പനയെ തല ഭിത്തിയില്‍ ഇടിപ്പിച്ചും, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

അല്‍പനയെ കൊലപ്പെടുത്തിയ ശേഷം ഇളപ്പാനി ജങ്ഷന് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആ സ്ഥലത്ത് പൊലീസ് കുഴിച്ചു നോക്കിയപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.

പ്രതി മൂന്ന് ദിവസം വീട്ടില്‍ ജോലിക്ക് വന്നെന്നും, ഒരാളെ കൂടി വേണമെന്ന് പറഞ്ഞ് ഭാര്യയേയും കൊണ്ടുവന്നെന്ന് വീട്ടുടമ ജോമോള്‍ ട്വന്റിഫോറിനോട് പറഞ്ഞു. 

കൊലപാതക ദിവസം സംഭവമുണ്ടായ സ്ഥലത്ത് സോണിയും അല്‍പനയും എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സോണി കൊച്ചിയില്‍ നിന്നാണ് പിടിയിലായത്. കഴിഞ്ഞ 14ാം തിയതി മുതല്‍ അല്‍പനയെ കാണാനില്ലായിരുന്നു. 

തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഭര്‍ത്താവ് പരാതി നല്‍കിയത്. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ പ്രദേശത്ത് ജോലി ചെയ്ത് വരികയാണ്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഒരു വീട് വാടകയ്ക്കെടുത്ത് താമസിച്ച് പല ജോലികളും ചെയ്ത് വരികയായിരുന്നു.

Tags

Share this story

From Around the Web