ബംഗാൾ എസ് ഐ ആർ: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 58 ലക്ഷം പേർ പുറത്ത്
ബംഗാളില്‍ വോട്ടര്‍ പട്ടിക അടിമുടി വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 58 ലക്ഷം വോട്ടര്‍മാരെ നീക്കം ചെയ്ത് കരടു വോട്ടര്‍ പട്ടിക പ്രസിദ്ദീകരിച്ചു. എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ ലഭിക്കാത്തതും മതിയായ രേഖകളുടെ അഭാവവുമാണ് പേരുകള്‍ നീക്കം ചെയ്യാന്‍ കാരണമെന്നാണ് കമ്മീഷന്റെ വിശദീകരണം. എസ്‌ഐആര്‍ നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിനിടെയാണ് കരട് വേട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.
58,20,898 ലക്ഷം വോട്ടര്‍മാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്.
2025 ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് നീക്കം ചെയ്തത്.
എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ ലഭിക്കാത്തതും മതിയായ രേഖകളുടെ അഭാവവുമാണ് പേരുകള്‍ നീക്കം ചെയ്യാന്‍ കാരണമെന്നാണ് കമ്മീഷന്റെ വിശദീകരണം.
24 ലക്ഷം പേര്‍ മരിച്ചതായും 19 ലക്ഷം പേര്‍ താമസം മാറിയെന്നും 12 ലക്ഷം പേരെ കാണ്ടെത്താനായില്ല എന്നും കമ്മീഷന്‍ വിശദീകരിച്ചു.1.3 ലക്ഷം ഇരട്ടവോട്ടുകള്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അര്‍ഹരായവരെയും പട്ടികയില്‍ നിന്ന് വെട്ടിയാണ് വിവരം. കരട് പട്ടിക പ്രകാരം 70819631 വോട്ടര്‍മാരുണ്ടെന്നാണ് കണക്ക്.
കരട് പട്ടികയിലെ പരാതികള്‍ പരിഗണിച്ച് ഫെബ്രുവരി 16 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ദീകരിക്കും.
കരട് പട്ടിക പുറത്തുവന്നതോടെ ബംഗാളില്‍ എസ്ഐആറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനാണ് മമത സര്‍ക്കാറിന്റെ നീക്കം