പശ്ചിമേഷ്യൻ സംഘർഷം: ‘നീതിപൂർവമായ യുദ്ധത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല ലിയോ പതിനാലാമൻ മാർപാപ്പ
ഇറാൻ- യുഎസ് യുദ്ധത്തിൽ പ്രതികരണവുമായി ലിയോ പതിനാലാമൻ മാർപാപ്പ. ഇറാൻ യുഎസ് യുദ്ധം വെറുമൊരു യുദ്ധമായി തോന്നുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നീതിപൂർവ്വമായ യുദ്ധത്തിന്റെ മാനദണ്ഡങ്ങൾ ഒന്നും പാലിക്കുന്നില്ലെന്നും മാൻഡ്രിഡ് സന്ദർശനത്തിനിടെ ലിയോ പതിനാലാമൻ പറഞ്ഞു. ഇറാൻ യുഎസ് യുദ്ധം വെറുമൊരു യുദ്ധമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പരാമർശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിൻ്റെ പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ചുള്ള കാഴ്ചപ്പാട് പറഞ്ഞതിന്റെ പിന്നലെയാണ് മാർപാപ്പ മറുപടിയുമായി രംഗത്ത് എത്തിയത്. ഇറാനെതിരായ യുഎസ് യുദ്ധം നീതിപൂർവമല്ലാത്ത യുദ്ധമാണെന്ന് മാർപാപ്പ പറഞ്ഞു.ഗാസയിൽ കഴിഞ്ഞ 8 മണിക്കൂറിനുള്ളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പലസ്തീനിൽ എട്ട് പേർ മരിക്കുകയും. 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഇസ്രയേൽ സൈന്യത്തിനെതിരെ 22 തവണ ആക്രമണം നടത്തിയെന്ന് ഹിസ്ബുള്ള അവകാശപ്പെടുന്നത് വെടിനിർത്തൽ എല്ലാ മേഖലകളിലും പ്രാബല്യത്തിൽ വരണമെന്നു ഹിസ്ബുള്ള പറഞ്ഞു. ഇതിനുപിന്നലെ ഇസ്രയേൽ ലെബനൻ നടത്തിയ ആക്രമണത്തെ ശക്തമായി വിമർശിക്കുകയാണ് ഖത്തറും സൗദി അറേബ്യയും. അതേസമയം, പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള പാകിസ്താന്റെ മാധ്യസ്ഥതയിലുള്ള സമാധാന ചർച്ചകൾ തുടരുകയാണ്. ചർച്ച നടത്തുന്നതിനായി പാക് ആഭ്യന്തര മന്ത്രി തെഹ്‌റാനിൽ എത്തിയതായാണ് വിവരം.