പശ്ചിമേഷ്യന്‍ സംഘര്‍ഷം: പ്രവാസികളുടെ തുണയായി നോര്‍ക്ക; ഹെല്‍പ്പ് ഡെസ്‌കില്‍ ഇതുവരെ ലഭിച്ചത് 830 കോളുകള്‍
പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷസാഹചര്യത്തെത്തുടര്‍ന്ന് പ്രവാസി കേരളീയര്‍ക്കായി ആരംഭിച്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കില്‍ ഇതുവരെ 830 പേര്‍ ബന്ധപ്പെട്ടതായി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
2026 മാര്‍ച്ച് 05 വൈകിട്ട് 5 മണി വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുമാത്രം 538 പേരാണ് സഹായം തേടിയത്.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി യു.എ.ഇ (148), ഖത്തര്‍ (59), ബഹ്‌റൈന്‍ (52), കുവൈത്ത് (16), സൗദി അറേബ്യ (10), ഒമാന്‍ (5) എന്നിങ്ങനെയും ബ്രിട്ടനില്‍ നിന്ന് രണ്ടുപേരും ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ടു.
നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകന യോഗം നിലവിലെ സാഹചര്യം വിലയിരുത്തുകയും അടിയന്തിരമായി സഹായം നല്‍കേണ്ടവരെ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
അഘടഛ ഞഋഅഉ : ഇഎസ്‌ഐ മെഡിക്കല്‍ കോളേജ്; സര്‍ക്കാര്‍ നടപടികളില്‍ കോടതിക്ക് പൂര്‍ണ തൃപ്തി ; പ്രേമചന്ദ്രന് വന്‍ തിരിച്ചടി
ഗള്‍ഫ് രാജ്യങ്ങളില്‍ രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്മകള്‍ വഴി പ്രവാസികള്‍ക്ക് സജീവമായ പിന്തുണ ഉറപ്പാക്കുന്നുണ്ട്. നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥര്‍, ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, അംഗീകൃത പ്രവാസി സംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഈ കൂട്ടായ്മകള്‍.
പ്രവാസി മലയാളികള്‍ അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യന്‍ മിഷനുകളും നല്‍കുന്ന ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും നോര്‍ക്ക അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
സഹായം ആവശ്യമുള്ളവര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകള്‍ സജ്ജമാണ്. അന്താരാഷ്ട്ര മിസ്ഡ് കോള്‍ നമ്പറായ +91-8802012345, ഇന്ത്യയില്‍ നിന്നുള്ള ടോള്‍ ഫ്രീ നമ്പറായ 18004253939 എന്നിവയ്ക്ക് പുറമെ ന്യൂഡല്‍ഹി കേരള ഹൗസിലും നോര്‍ക്ക സെന്ററിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂം സേവനങ്ങളും (ടോള്‍ ഫ്രീ: 1800118797) രാവിലെ 9 മുതല്‍ രാത്രി 9 വരെ ലഭ്യമാണെന്ന് നോര്‍ക്ക റൂട്ട്‌സ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അനില്‍ ഭാസ്‌കര്‍ അറിയിച്ചു.