പശ്ചിമേഷ്യന്‍ സംഘര്‍ഷം: 23 ദശലക്ഷത്തിലധികം കുട്ടികള്‍ കൂടി ദാരിദ്ര്യത്തിലേക്ക് വീഴാന്‍ സാധ്യതയെന്ന് യുണിസെഫ്

 
Unicef



പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ആഗോളതലത്തിലുണ്ടായ സാമ്പത്തിക ആഘാതം ഈ വര്‍ഷാവസാനത്തോടെ 23 ദശലക്ഷത്തിലധികം (2.3 കോടി) കുട്ടികളെക്കൂടി കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി യുണിസെഫിന്റെ പുതിയ വിശകലന റിപ്പോര്‍ട്ട്. ഇത് വര്‍ഷങ്ങളായുള്ള പുരോഗതിയെ പിന്നോട്ടടിക്കുകയും അസമത്വം വര്‍ധിപ്പിക്കുകയും ചെയ്യും.

''മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിന് വില നല്‍കേണ്ടി വരുന്നത് കുട്ടികളാണ്. ഈ മേഖലയ്ക്ക് എത്രയോ അകലെയുള്ള കുട്ടികളെപ്പോലും ഇത് ബാധിക്കുന്നുണ്ട്. 

ഇത് എത്രത്തോളം നീണ്ടുപോകുന്നുവോ, അത്രത്തോളം പ്രത്യാഘാതങ്ങള്‍ കഠിനമായിരിക്കും''  യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ പറഞ്ഞു.


167-ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും കപ്പല്‍ ഗതാഗത തടസ്സങ്ങളും കുട്ടികളുടെ ജീവിതത്തില്‍ നികത്താനാകാത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. 
ഹോര്‍മൂസ് കടലിടുക്ക് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ ഉള്‍പ്പെടെയുള്ള യുദ്ധസാഹചര്യങ്ങള്‍ മൂലം ഭക്ഷണസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വില വര്‍ധിക്കുന്നതായും, ഇത് സാധാരണ കുടുംബങ്ങളുടെ ക്രയശേഷിയെ (സാധനങ്ങള്‍ വാങ്ങാനുള്ള ശേഷി) ദോഷകരമായി ബാധിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

 ഏറ്റവും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

Tags

Share this story

From Around the Web