പൊൻമുടി ഡാമിൽ കുളിക്കാനായി കാണാതായി; ഒരാളിടെ മൃതദേഹം കണ്ടെത്തി

 
5556.

അടിമാലി: പൊൻമുടി ഡാമിൽ കുളിക്കാനിറങ്ങിയതിന് പിന്നാലെ കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി സ്വദേശി സന്തോഷിന്‍റെ മകൻ ക്രിസ്റ്റോ(14)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

തിങ്കൾക്കാട്ട് സ്വദേശി ബ്രിജേഷിന്‍റെ മകൻ അരുണിനായുള്ള തെരച്ചിൽ തുടരുന്നു. ഇന്നലെ പകൽ മരക്കാനത്തുള്ള മലേൽ വീട്ടിൽ നടന്ന കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.എട്ടുപേരടങ്ങുന്ന സംഘമാണ് ചടങ്ങിനെത്തിയത്.

തുടർന്ന് പൊൻമുടി ഡാമിൽ കുളിക്കാനായി ഇറങ്ങുകയും ഇതിനുശേഷം രണ്ട് കുട്ടികളെയും കാണാതാവുകയുമായിരുന്നു.

Tags

Share this story

From Around the Web