ആരോഗ്യ സംരക്ഷണ മേഖലയില്‍ ഊന്നല്‍ നല്‍കി കാഞ്ഞിരപ്പള്ളി രൂപതയുടെ ക്ഷേമ പദ്ധതികള്‍. ക്ഷേമപ്രവര്‍ത്തനങ്ങള്‍ വരുംകാലങ്ങളിലും കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നു ഫാ. തോമസ് മറ്റമുണ്ടയില്‍

 
father thomas mundayil

രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗം നടപ്പിലാക്കുന്ന അഞ്ച് തലങ്ങളിലുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട രണ്ടാമത്തെ പദ്ധതിയാണ് ആരോഗ്യ മേഖലയിലേതെന്നു രൂപത സോഷ്യല്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി: ആരോഗ്യ സംരക്ഷണ മേഖലയ്ക്കു പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ടു കാഞ്ഞിരപ്പള്ളി രൂപതയുടെ വിവിധ ക്ഷേമ പദ്ധതികള്‍ മുന്നോട്ട്. 

രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗം നടപ്പിലാക്കുന്ന അഞ്ച് തലങ്ങളിലുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട രണ്ടാമത്തെ പദ്ധതിയാണ് ആരോഗ്യ മേഖലയിലേതെന്നു രൂപത സോഷ്യല്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെയും ആരോഗ്യ സുരക്ഷ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ചിട്ടുള്ള 'മെഡികെയര്‍' പദ്ധതിയുടെ കീഴില്‍ വിവിധ സേവനങ്ങളാണു രൂപതയില്‍ നടപ്പിലാക്കുന്നത്. 

fr thomas mattamundayil infam environmental day

കാന്‍സര്‍ രോഗികള്‍ക്കുള്ള പ്രത്യേക പരിചരണവും സഹായവും ആശ്വാസ് കാന്‍സര്‍ കെയര്‍, കിടപ്പുരോഗികള്‍ക്കായുള്ള ക്ഷേമ പദ്ധതി കരുതല്‍, ഡയാലിസിസ് രോഗികള്‍ക്കുള്ള പിന്തുണ നല്‍കുന്ന സാന്ത്വനം, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതി, ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കുള്ള സഹായ പദ്ധതിയായ ഓക്സി ബ്രീത്ത് എന്നിവ ഇതിനോടകം നിരവധി പേര്‍ക്കു തുണയായി മാറിയിട്ടുണ്ട്.

രൂപതയുടെ കീഴിലുള്ള മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലും, രൂപതയുടെ അതിര്‍ത്തിയിലുള്ള വിവിധ സന്യാസ ഭവനങ്ങള്‍ നടത്തുന്ന ആശുപത്രികളും പ്രാദേശിക ക്ലിനിക്കുകളും രോഗി പരിചരണ രംഗത്തും ആരോഗ്യ സംരക്ഷണ മേഖലയിലും സ്തുത്യര്‍ഹമായ സേവനങ്ങളാണ് നല്‍കുന്നത്. 

ഈ സ്ഥാപനങ്ങള്‍ രൂപതയുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തുറ്റ പിന്‍ബലം ഏകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, രോഗികള്‍, കര്‍ഷകര്‍ എന്നിവരുടെ ഉന്നമനത്തിനായി രൂപതയുടെ ആരംഭകാലം മുതല്‍ തുടരുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ വരുംകാലങ്ങളിലും കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web