ശബരിമല തീർത്ഥാടകർക്കായി തെലങ്കാനയിൽ നിന്നും വീക്കിലി സ്പെഷ്ൽ ട്രെയിനുകൾ; റിസർവേഷൻ നാളെ ആരംഭിക്കും

 
train

കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് തെലങ്കാനയിൽ നിന്നും കൊല്ലത്തേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. ഹൈദരാബാദ്, സിർപൂർ കാഗസ്നഗർ എന്നിവിടങ്ങളിൽ നിന്നും കൊല്ലത്തേക്കും തിരിച്ചും ആകെ മൂന്ന് ജോടി വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്. ഈ ട്രെയിനുകളുടെ മുൻകൂർ റിസർവേഷൻ നാളെ രാവിലെ 8 ന് ആരംഭിക്കും.


ഹൈദരാബാദ് – കൊല്ലം – കാസിപേട്ട് സ്പെഷ്ൽ (2 സർവീസുകൾ):

ട്രെയിൻ നമ്പർ 07187 (ഹൈദരാബാദ് – കൊല്ലം വീക്കിലി എക്സ്പ്രസ് സ്പെഷൽ): ഡിസംബർ 4, 18 (വെള്ളിയാഴ്ച) ദിവസങ്ങളിൽ രാവിലെ 09.00-ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട്, പിറ്റേന്ന് ശനിയാഴ്ച വൈകുന്നേരം 4.55-ന് കൊല്ലത്ത് എത്തും.

ട്രെയിൻ നമ്പർ 07188 (കൊല്ലം – കാസിപേട്ട് വീക്കിലി എക്സ്പ്രസ് സ്പെഷൽ): ഡിസംബർ 5, 19  ദിവസങ്ങളിൽ രാത്രി 07.30-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട്, തിങ്കളാഴ്ച രാവിലെ 07.00-ന് കാസിപേട്ടിൽ എത്തും.

സിർപൂർ കാഗസ്നഗർ – കൊല്ലം – ഹൈദരാബാദ് സ്പെഷ്യൽ (2 സർവീസുകൾ)

ട്രെയിൻ നമ്പർ 07171 (സിർപൂർ കാഗസ്നഗർ – കൊല്ലം വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ): ഡിസംബർ 11, 25  ദിവസങ്ങളിൽ പുലർച്ചെ 4ന് സിർപൂർ കാഗസ്നഗറിൽ നിന്ന് പുറപ്പെട്ട്, ശനിയാഴ്ച വൈകുന്നേരം 4.55-ന്  കൊല്ലത്ത് എത്തും.

ട്രെയിൻ നമ്പർ 07172 (കൊല്ലം – ഹൈദരാബാദ് വീക്കിലി എക്സ്പ്രസ് സ്പെഷൽ): ഡിസംബർ 12, 26 ദിവസങ്ങളിൽ രാത്രി 07.30-ന്  കൊല്ലത്ത് നിന്ന് പുറപ്പെട്ട്, തിങ്കളാഴ്ച പുലർച്ചെ 4-ന് ഹൈദരാബാദിൽ എത്തും.

ഹൈദരാബാദ് – കൊല്ലം – ഹൈദരാബാദ് സ്പെഷ്യൽ (3 സർവീസുകൾ - ജനുവരിയിൽ):

ട്രെയിൻ നമ്പർ 07173 (ഹൈദരാബാദ് – കൊല്ലം വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ):  ജനുവരി 1, 8, 15  ദിവസങ്ങളിൽ രാവിലെ 9-ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട്, ശനിയാഴ്ച വൈകുന്നേരം 04.55-ന്  കൊല്ലത്ത് എത്തും.


ട്രെയിൻ നമ്പർ 07174 (കൊല്ലം – ഹൈദരാബാദ് വീക്കിലി എക്സ്പ്രസ് സ്പെഷൽ):  ജനുവരി 2, 9, 16 ദിവസങ്ങളിൽ രാത്രി 7.30-ന്  കൊല്ലത്ത് നിന്ന് പുറപ്പെട്ട്, തിങ്കളാഴ്ച പുലർച്ചെ 4.00-ന് ഹൈദരാബാദിൽ എത്തും.

Tags

Share this story

From Around the Web