ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍

 
Marriage

ഗുരുവായൂര്‍: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരില്‍ റെക്കോര്‍ഡ് വിവാഹങ്ങള്‍. ഇന്ന് ഇതുവരെ മാത്രം 437 വിവാഹങ്ങളാണ് ക്ഷേത്രത്തില്‍ നടത്താന്‍ ശീട്ടാക്കിയിരിക്കുന്നത്. ദേവസ്വത്തിന് കീഴില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതോടെ ഇന്ന് പുലര്‍ച്ചെ മുതല്‍ വിവാഹങ്ങള്‍ തുടങ്ങി.

ക്ഷേത്രം കിഴക്കേ നടയില്‍ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ ദേവസ്വം ചെയര്‍മന്‍ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പുലര്‍ച്ചെ നടന്ന ആദ്യ വിവാഹത്തില്‍ കണ്ണൂര്‍ തലശേരി സ്വദേശി ആര്‍ണവ് മോഹന്‍ കുമാര്‍ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാര്‍ത്തി. തുടര്‍ന്ന് മറ്റ് അഞ്ച് മണ്ഡപങ്ങളിലും ഒരേ സമയത്ത് വിവാഹങ്ങള്‍ പുരോഗമിക്കുകയാണ്

Tags

Share this story

From Around the Web