'ഈ മടക്കല്‍ ഞങ്ങള്‍ പണ്ടേ തുടങ്ങിയതാ'; ഐഫോണ്‍ ഫോള്‍ഡിനെ ട്രോളി നോര്‍ത്തേണ്‍ റെയില്‍വേ. ഒറിജിനല്‍ 'ഫോള്‍ഡിലേക്ക്' സ്വാഗതം, ഇതിനായി ലോഞ്ച് ഈവന്റുകളുടെയൊന്നും ആവശ്യമില്ലെന്നാണ് പോസ്റ്റ്
 

 
nortrh train

ന്യൂഡല്‍ഹി: 2026ലെ ആപ്പിള്‍ മോഡലുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ടെക് ലോകത്ത് ചൂടുപിടിക്കുമ്പോള്‍, രസകരമായ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ നോര്‍ത്തേണ്‍ വിഭാഗം. 

തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആപ്പിളിന്റെ പുതിയ ഫോള്‍ഡബിള്‍ മോഡലായ ഡ്യുവോയെ കളിയാക്കിക്കൊണ്ട് റെയില്‍വേ പോസ്റ്റ് പങ്കുവെച്ചത്.

ട്രെയിനുകളിലെ ബര്‍ത്തുകള്‍ മടക്കിവെച്ചിരിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നോര്‍ത്തേണ്‍ റെയില്‍വേയുടെ ട്രോള്‍. 

'ഫോള്‍ഡബിള്‍? ഈ ഫീച്ചര്‍ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്! ഒറിജിനല്‍ 'ഫോള്‍ഡിലേക്ക്' സ്വാഗതം; ഇതിനായി ലോഞ്ച് ഈവന്റുകളുടെയൊന്നും ആവശ്യമില്ല' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബര്‍ത്തുകള്‍ മടക്കിവെക്കുന്ന റെയില്‍വേയുടെ പഴയ രീതിയെ പുതിയ കാലത്തെ ഫോള്‍ഡബിള്‍ ഫോണുകളുമായി ഉപമിച്ചുള്ള ഈ പോസ്റ്റ് നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. വലിയ തുക മുടക്കി വാങ്ങുന്ന ഫോള്‍ഡബിള്‍ ഫോണുകളേക്കാള്‍ മികച്ച 'ഫോള്‍ഡിംഗ് ടെക്‌നോളജി' പണ്ടേ ഇന്ത്യന്‍ റെയില്‍വേയിലുണ്ടെന്ന് തമാശയിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് ഈ പോസ്റ്റ്. സാംസങ് അടക്കമുള്ള കമ്പനികളും ഡ്യുവോയെ പരിഹസിച്ച് രംഗത്തുണ്ട്.

കഴിഞ്ഞ ദിവസാണ് ആപ്പിള്‍ തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. ഏകദേശം പത്ത് വര്‍ഷം കമ്പനി ഇതിന് പുറകെയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയില്‍ ബേസ് വേരിയന്റിന് ഏകദേശം മൂന്ന് ലക്ഷത്തിനടുത്താണ് വില. ഉയര്‍ന്ന വേരിയന്റായി 2ടിബിക്ക് 4,49,900 ആണ് വില.

Tags

Share this story

From Around the Web