ആഫ്രിക്കയില്‍ വലിയ രീതിയിലുള്ള പീഡനങ്ങള്‍ നേരിടുന്ന മെത്രാന്മാരോടും വിശ്വാസികളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി

​​​​​​​

 
methrn

വാഷിംഗ്ടണ്‍ ഡിസി: ആഫ്രിക്കയില്‍ വലിയ രീതിയിലുള്ള പീഡനങ്ങള്‍ നേരിടുന്ന മെത്രാന്മാരോടും വിശ്വാസികളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി. 

തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ മനുഷ്യജീവനോടും അന്തസ്സിനോടുമുള്ള ആദരവിന്റെ ആഴമായ സാക്ഷ്യമാണ് അവര്‍ ലോകത്തിന് നല്‍കുന്നതെന്നു അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ അന്താരാഷ്ട്ര നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ ബിഷപ്പ് ഏലിയാസ് സൈദാന്‍ പറഞ്ഞു.

2025-ല്‍, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാര്‍ അവരുടെ വീടുകളില്‍ നിന്നും സമൂഹങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ട്, പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. 


സംഘര്‍ഷം, മതപരവും വംശീയവുമായ പീഡനം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, പാരിസ്ഥിതിക പ്രതിസന്ധികള്‍ എന്നിവയെ തുടര്‍ന്നു സുഡാന്‍, ദക്ഷിണ സുഡാന്‍, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, സഹേല്‍ മേഖല എന്നിവിടങ്ങളിലെ ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നത് തുടരുന്നു. 

തീവ്രവാദ അക്രമങ്ങളുടെ വര്‍ദ്ധനവിനെ തുടര്‍ന്നു ക്രൈസ്തവരും മുസ്ലീങ്ങളും മറ്റ് വിശ്വാസികളും കൂട്ടക്കൊലകള്‍ക്കു ഇരയാകുന്നു.

തട്ടിക്കൊണ്ടുപോകലുകള്‍, നിര്‍ബന്ധിത നാടുകടത്തല്‍ എന്നിവയ്ക്കു ഇരയാകുന്നു. 
പ്രത്യേകിച്ചും, സമീപ നാളുകളിലായി നൈജീരിയയുടെ മധ്യഭാഗത്തും വടക്കന്‍ പ്രദേശങ്ങളിലും കിഴക്കന്‍ കോംഗോയിലും നൂറുകണക്കിന് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതിനെ ഓര്‍ക്കുന്നു.

 ഭൂഖണ്ഡത്തില്‍ ശാശ്വത സമാധാനം, നീതി, സുരക്ഷ എന്നിവ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എല്ലാ വിശ്വാസ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 

ജീവന്‍ സംരക്ഷിക്കുന്നതിനു കത്തോലിക്കാ സഭയ്ക്കും യുഎസ് സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ടെന്നും അതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും യുഎസ് മെത്രാന്‍ സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.
 

Tags

Share this story

From Around the Web