മറ്റുള്ളവരുടെ ആവശ്യങ്ങളോട് സംവേദനക്ഷമമായ ഒരു ഹൃദയം വളർത്തിയെടുക്കണം: പാപ്പാ

 
Papa1

മാഡ്രിഡിലെ ജനതയ്‌ക്കൊപ്പം അവരിൽ ഒരാളായി ആയിരിക്കുവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന വാക്കുകളോടെയാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സ്നേഹത്തിന്റെ അത്ഭുതങ്ങൾ നടക്കുന്ന ഒരു മഹത്തായ, അതിശയകരമായ ഒരു കുടുംബത്തിന്റെ ഭാഗമാണ് ഈ ഭവനത്തിലുള്ള എല്ലാവരുമെന്നു പാപ്പാ എടുത്തു പറഞ്ഞു. ഇവിടെ ഓരോരുത്തരുടെയും സന്തോഷവും ദുഃഖവും എല്ലാവരുടെയും സന്തോഷവും ദുഃഖവുമാണ്, പരസ്പരം പരിചരിക്കുമ്പോൾ, സാഹചര്യങ്ങളുടെ സങ്കീർണ്ണതയെ അവഗണിക്കാതെ, അതേ സമയം കാരുണ്യത്തിന്റെയും, നീതിയുടെയും ആവശ്യങ്ങളെ പരിഗണിച്ചുകൊണ്ട്, മനുഷ്യനെയും, ലോകത്തെയും കുറിച്ച് ഗൗരവമായി ഉത്കണ്ഠയുള്ള എല്ലാവരുമായും സംവാദത്തിൽ ഏർപ്പെടുവാൻ സാധിക്കുന്നുവെന്നു ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. എളിയവരോടുള്ള പരിഗണന ഇപ്രകാരം യേശുവിന്റെ വാക്കുകൾക്കനുസരണം ജീവിക്കുവാൻ നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഈ ഭവനത്തിൽ വസിക്കുന്നവർക്കായി നൽകുന്ന സേവനങ്ങൾക്ക് പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു. സാക്ഷ്യങ്ങളിൽ എടുത്തു പറഞ്ഞ ജീവിതാനുഭവങ്ങളെ പാപ്പാ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയും, മറ്റുള്ളവർക്ക് പിന്തുണ നൽകാനുള്ള ആഗ്രഹങ്ങൾ, എത്രയോ ആളുകളുടെ ജീവിതത്തെയാണ് മുൻപോട്ടു നയിച്ചതെന്ന് അടിവരയിട്ടു പറയുകയും ചെയ്തു. സ്ത്രീകൾക്ക്, അന്തസും അഭിമാനവും, സ്വാശ്രയവും, പ്രത്യാശയും  പകരുന്നതിനായി യത്നിക്കുന്ന സന്നദ്ധപ്രവർത്തകരെയും പാപ്പാ അഭിനന്ദിച്ചു.

യേശുവിന്റെ ജനനം ചിത്രീകരിക്കുന്ന രംഗങ്ങൾ  മാഡ്രിഡിന്റെ പ്രത്യേകതയാണെങ്കിൽ, അവയുടെ സൗന്ദര്യം, ഈ ഭവനത്തിൽ വസിക്കുന്നവരിലൂടെയും, അവരുടെ അനുഭവങ്ങളിലൂടെയും, സന്നദ്ധ പ്രവർത്തകരിലൂടെയുമാണ് വർഷം  മുഴുവൻ പ്രസരിക്കുന്നതെന്നും പാപ്പാ പറഞ്ഞു. നിങ്ങളുടെ കണ്ണുകൾ ഉയർത്തുക" (യോഹന്നാൻ 4:35) എന്നതാണ് തന്റെ യാത്രയുടെ മുദ്രാവാക്യമെന്നു ചൂണ്ടിക്കാണിച്ച പാപ്പാ, പാകമാകുമ്പോൾ വിളവെടുപ്പിനായി കാത്തിരിക്കുന്ന വിളകൾ നോക്കാനും കാരുണ്യം  കാലതാമസം അനുവദിക്കുന്നില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കാനുമുള്ള ക്ഷണമാണ് ഈ മുദ്രവാക്യം നൽകുന്നതെന്നും കൂട്ടിച്ചേർത്തു. അതിനാൽ ക്രിസ്തുവിന്റെ സ്നേഹം സഹോദരങ്ങൾക്ക് പകർന്നു നൽകുവാൻ ഏവർക്കും കടമയുണ്ടെന്നും പാപ്പാ എടുത്തു പറഞ്ഞു.

മറ്റുള്ളവരുടെ ആവശ്യങ്ങളോട് സംവേദനക്ഷമമായ ഒരു ഹൃദയം വളർത്തിയെടുക്കാനുള്ള ക്ഷണം കൂടിയാണ് യേശുവിന്റെ വാക്കുകൾ എന്നതും പാപ്പാ അടിവരയിട്ടു. ജീവനുള്ള ഹൃദയം ഊഷ് മളവും മിടിക്കുന്നതുമാണെന്നും , അത് ജീവൻ നൽകുന്നുവെന്നും പറഞ്ഞ പാപ്പാ, നിസ്സംഗതയുടെ തണുത്തതും നിശ്ചലവുമായ ഹൃദയത്തിനെതിരെ ജാഗ്രത പുലർത്തുവാനും ഓർമിപ്പിച്ചു. കഷ്ടപ്പെടുന്നവരുടെ കണ്ണുകളിലേക്ക് നോക്കാനും, സഹോദരങ്ങളുടെ  കൂട്ടായ്മയിൽ വസിക്കുവാനുമുള്ള ആഹ്വാനം കൂടിയാണ് യേശുവിന്റെ വാക്കുകൾ നമുക്ക് നൽകുന്നതെന്ന് പാപ്പാ പറഞ്ഞു. യഥാർത്ഥത്തിൽ സ്നേഹിക്കുന്നവർ, പരിമിതികളില്ലാതെ ദാനം  ചെയ്യുന്നവരും, അപരനെ ശ്രവിക്കുന്നവരും, സംഭാഷണങ്ങൾ ഊട്ടിയുറപ്പിക്കുന്നവരും, സാഹചര്യവും അതിന്റെ കാരണങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുന്നവരുമാണെന്നും പാപ്പാ പറഞ്ഞു. അവസാനമായി പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണത്തിനു ഏവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

Tags

Share this story

From Around the Web