മനുഷ്യാന്തസ്സിനും, നീതിക്കും, സമാധാനത്തിനും വേണ്ടി കൂട്ടായി പ്രവര്‍ത്തിക്കണം; വാല്‍ദെന്‍സിയന്‍ സഭാ സിനഡിനോട് ലിയോ പാപ്പാ

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ മുഖേന ഇറ്റലിയിലെ ടൂറിനിലെ തോറെ പെല്ലിച്ചേയില്‍ സമ്മേളിച്ചിരിക്കുന്ന വാല്‍ദെന്‍സിയന്‍ സഭാ സിനഡിനു ലിയോ പതിനാലാമന്‍ പാപ്പാ ആശംസകള്‍ അറിയിച്ചു.ആഗസ്റ്റ് മാസം ഇരുപത്തിയേഴാം തിയതി വരെയാണ് സിനഡ്.
ക്രിസ്ത്യാനികള്‍ക്കിടയില്‍ 'പൂര്‍ണ്ണ കൂട്ടായ്മ'യ്ക്കുള്ള തന്റെ പ്രത്യാശ പാപ്പാ, സന്ദേശത്തില്‍ എടുത്തു പറഞ്ഞു.
മനുഷ്യന്റെ അന്തസ്സിനും നീതിക്കും സമാധാനത്തിനും വേണ്ടി ക്രിസ്ത്യാനികള്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടികാണിച്ചു. വാള്‍ഡെന്‍സിയന്‍-മെത്തഡിസ്റ്റ് സിനഡില്‍ പങ്കെടുക്കുന്നവര്‍ക്ക് പാപ്പാ ഹൃദയപൂര്‍വ്വവും, സാഹോദര്യപരവുമായ ആശംസകള്‍ നേര്‍ന്നു.
എല്ലാ ക്രിസ്ത്യാനികള്‍ക്കും പൂര്‍ണ്ണ കൂട്ടായ്മയിലേക്ക് ആത്മാര്‍ത്ഥമായ ഹൃദയത്തോടെ സഞ്ചരിക്കാനും, യേശുക്രിസ്തുവിനും അവന്റെ സുവിശേഷത്തിനും സാക്ഷ്യം വഹിക്കാനും, മനുഷ്യരാശിയുടെ സേവനത്തില്‍ സഹകരിക്കാനും സാധിക്കുന്നതിനു ആഹ്വാനം ചെയ്തുകൊണ്ട്, തന്റെ പ്രാര്‍ത്ഥനകള്‍ പാപ്പാ ഉറപ്പു നല്‍കി.
പ്രാദേശിക സഭകളുടെ പ്രതിനിധികള്‍, പാസ്റ്റര്‍മാര്‍, പ്രത്യേക പ്രവര്‍ത്തന മേഖലകളില്‍ ഉത്തരവാദിത്വമുള്ളവര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സിനഡ് എല്ലാ വര്‍ഷവും കൂടാറുണ്ട്. സമ്മേളനാവസരത്തില്‍ വിവിധങ്ങളായ, ആത്മീയ, സാമൂഹിക, അജപാലന മേഖലകളിലേ പ്രവര്‍ത്തനങ്ങളും, വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നു.