ദുരിതങ്ങൾക്ക് മുന്നിൽ നമ്മൾ സജീവമായി പ്രതികരിക്കണം: ലാംപെദൂസയിൽ ലെയോ പാപ്പ

 
leo

ലാംപെദൂസ ദ്വീപിൽ നടന്ന വിശുദ്ധ കുർബാന മധ്യേ, കുടിയേറ്റക്കാരോടും അഭയാർത്ഥികളോടും ഉള്ള ക്രൂരമായ പെരുമാറ്റത്തെയും കടലിൽ വച്ച് അവർക്ക് ജീവൻ നഷ്ടപ്പെടുന്നതിനെയും ലെയോ പതിനാലാമൻ പാപ്പ ശക്തമായി അപലപിച്ചു. ഈ ദുരിതങ്ങൾക്ക് മുന്നിൽ ലോകം യഥാർത്ഥ കാരുണ്യത്തോടെ പ്രതികരിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.

ഇടയസന്ദർശനത്തിനിടെ, കടൽമാർഗ്ഗം എത്തുന്ന കുടിയേറ്റക്കാരുടെ പ്രതീക്ഷയുടെ പ്രതീകമായ ‘ഗേറ്റ്‌വേ ടു യൂറോപ്പ്’ (യൂറോപ്പിലേക്കുള്ള പ്രവേശനകവാടം) സ്മാരകവും, മെഡിറ്ററേനിയൻ കടലിൽ ജീവൻ നഷ്ടപ്പെട്ട അനേകം പേരെ അടക്കം ചെയ്ത സെമിത്തേരിയും മാർപ്പാപ്പ സന്ദർശിച്ചു. ജൂലൈ നാലിനാണ് ലെയോ പതിനാലാമൻ മാർപ്പാപ്പ ഇറ്റാലിയൻ ദ്വീപായ ലാംപെദൂസയിൽ എത്തിയത്. കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദുരിതപൂർണ്ണമായ അവസ്ഥയിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ടുള്ള പ്രതീകാത്മകമായ ചടങ്ങുകളോടെയായിരുന്നു പാപ്പയുടെ ഇടയസന്ദർശനം.

ജൂലൈ നാലിന് രാവിലെ 8:54-ന് മെഡിറ്ററേനിയൻ ദ്വീപിൽ ഇറങ്ങിയ പാപ്പ ദ്വീപ് നിവാസികളോടും, ലാംപെദൂസയിലൂടെ കടന്നുപോയ അനേകം കുടിയേറ്റക്കാരോടും, യാത്ര പൂർത്തിയാക്കാൻ കഴിയാതെ പോയവരോടും ഉള്ള തന്റെ ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. സ്വാതന്ത്ര്യം തേടിയുള്ള യാത്രയ്ക്കിടയിൽ കടലിൽ വച്ച് ജീവൻ നഷ്ടപ്പെട്ട മുസ്ലീങ്ങൾക്കും കത്തോലിക്കർക്കും, ചെറുപ്പക്കാർക്കും പ്രായമായവർക്കും, കറുത്തവർക്കും വെളുത്തവർക്കും വേണ്ടിയുള്ള പ്രത്യേക ഭാഗം ഉൾക്കൊള്ളുന്ന പ്രാദേശിക സെമിത്തേരിയാണ് പരിശുദ്ധ പിതാവ് ആദ്യം സന്ദർശിച്ചത്.

തുടർന്ന് കടൽമാർഗ്ഗം എത്തുന്നവരുടെ പ്രതീക്ഷയുടെ പ്രതീകമായ ‘ഗേറ്റ്‌വേ ടു യൂറോപ്പ്’ ശിൽപത്തിന് മുന്നിൽ പാപ്പ അൽപ്പസമയം ചിലവഴിച്ചു. അതിനുശേഷം, ഈ ചടങ്ങിനോടനുബന്ധിച്ച് ഫ്രാൻസിസ് മാർപ്പാപ്പയുടെ ബഹുമാനാർത്ഥം പുനർനാമകരണം ചെയ്ത ഫവാരോലോ പിയറിൽ (Favarolo Pier) വച്ച് പാപ്പ ഒരു കുടിയേറ്റ കുടുംബത്തെ നേരിൽ കണ്ടു.

തുടർന്ന് ലാംപെദൂസയിലെ സ്പോർട്സ് ഫീൽഡിൽ വച്ച് മാർപ്പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു.

Tags

Share this story

From Around the Web