വിശുദ്ധ വാരത്തിൽ യുദ്ധത്തിന്റെ ഇരകളെ നാം മറന്നു പോകരുത് : പാപ്പാ

 
Leo a

'ജീവിതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം കാത്തുസൂക്ഷിക്കുക' എന്ന വിശുദ്ധ ബെനെഡിക്റ്റിന്റെ നിയമാവലിയിലെ  വചനം ഉദ്ധരിച്ചുകൊണ്ട്  ദൈവവചനത്തിന്റെ പ്രാര്‍ത്ഥനാപൂര്‍വ്വമായ വായന ഇതിനു എത്രമാത്രം സുരക്ഷിതത്വം ഒരുക്കുന്നുവെന്നുള്ളതിനു ബെനെഡിക്റ്റയിന്‍ സന്യാസികള്‍ സാക്ഷികളാണെന്നു ലിയോ പതിനാലാമന്‍ പാപ്പാ.

  മാര്‍ച്ചുമാസം മുപ്പതാം തീയതി തിങ്കളാഴ്ച്ച ബെനെഡിക്റ്റയിന്‍ സന്യാസി സഭയിലെ മൂന്നു സമൂഹങ്ങളില്‍ പെട്ട അംഗങ്ങള്‍ക്ക് പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിച്ച വേളയിലാണ് ഇക്കാര്യം എടുത്തു പറഞ്ഞത്.

ഈ ആത്മീയഅഭ്യാസം പരിശീലിക്കുന്നതിലൂടെ നമ്മുടെ ബലഹീനതകളും പാപങ്ങളും തിരിച്ചറിയുവാനും  കര്‍ത്താവിന്റെ കൃപകളും അനുഗ്രഹങ്ങളും മുതല്‍ക്കൂട്ടായി ഏറ്റെടുക്കുന്നതിനും സാധിക്കുമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. 

തുടര്‍ന്ന് കൂട്ടായ്മയുടെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു. 

ഒരു സന്യാസിയുടെ വിശുദ്ധീകരണത്തിന്റെ പാത എത്രതന്നെ തീക്ഷ്ണതയും പ്രചോദനവും കൊണ്ട് സമ്പന്നമാണെങ്കിലും ലളിതമായ ഒരു വ്യക്തിപരമായ യാത്രയായി അതിനെ  ചുരുക്കാനാവില്ലയെന്നും ക്രിസ്തുവിന്റെ സാര്‍വത്രിക സ്‌നേഹത്തിന്റെ പ്രതിഫലനമായ സാഹോദര്യ സേവനത്തില്‍ മൂര്‍ത്തമാകുന്ന ഉത്ഥാനത്തിന്റെ സ്വാതന്ത്ര്യം ഉള്‍ച്ചേര്‍ക്കുന്ന സാമൂഹികമാനം പ്രധാനപ്പെട്ടതാണെന്നും പാപ്പാ വിശദീകരിച്ചു.

ഒരുമിച്ചു നടക്കുവാനും പരസ്പരം ശ്രവിക്കുവാനും നമ്മെ ക്ഷണിക്കുന്ന സിനഡല്‍ മാതൃക ആശ്രമങ്ങളിലും പ്രാവര്‍ത്തികമാക്കണമെന്ന് അനുസ്മരിപ്പിച്ച പാപ്പാ അധികാരവും അനുസരണവും സംഭാഷണത്തില്‍ സംയോജിപ്പിച്ച് ഒരുമിച്ച് ദൈവഹിതം തേടുന്നതിന് സാഹോദര്യം വളര്‍ത്തുവാനും ഏവരെയും ക്ഷണിച്ചു.

തന്നിലേക്ക് തന്നെ ചുരുങ്ങുവാന്‍ ആഗ്രഹിക്കുന്ന ഒരു ലോകത്ത് സന്യാസികള്‍ പരസ്പരം പങ്കുവയ്ക്കുവാനും സഹായിക്കുവാനും അപ്രകാരം എല്ലാ ദൈവജനത്തിനും ഒരു മാതൃകയായി തീരുവാനും തയാറാവണമെന്നു പാപ്പാ അനുസ്മരിപ്പിച്ചതോടൊപ്പം അപരന് വേണ്ടി  അവരുടെ സന്തോഷവും ദുഃഖങ്ങളും പ്രതീക്ഷകളും ഉത്കണ്ഠകളും എല്ലാം  കര്‍ത്താവിന് സമര്‍പ്പിച്ച് മാധ്യസ്ഥ്യം യാചിക്കുവാനുള്ള കടമയും എടുത്തു പറഞ്ഞു. 

ഇതില്‍ ദൈവത്തിന്റെ ഭവനത്തെ തന്റെ തന്നെ ഭവനമാക്കി  മാറ്റിക്കൊണ്ട് ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ചിലവഴിച്ച അന്ന പ്രവാചികയുടെ മാതൃകയും പാപ്പാ ചൂണ്ടിക്കാണിച്ചു.

പ്രവചനവും വിവേചനവും ആവശ്യപ്പെടുന്ന തുടര്‍ച്ചയായ രൂപീകരണത്തിന്റെ പ്രാധാന്യവും പാപ്പാ അടിവരയിട്ടു പറഞ്ഞു.  

ഓരോ ആശ്രമവും കൂടുതല്‍ കൂടുതല്‍ 'കര്‍ത്താവിന്റെ സേവനത്തിന്റെ വിദ്യാലയം' ആയി മാറുന്നതിനുള്ള വിശുദ്ധ ബെനെഡിക്റ്റിന്റെ ആഗ്രഹം ചൂണ്ടിക്കാണിച്ച പാപ്പാ ഈ പ്രതിബദ്ധത ഏറ്റെടുക്കുവാന്‍ സന്യാസികള്‍ക്ക് സാധിക്കട്ടെയെന്നും ആശംസിച്ചു. 

അവര്‍ സഭയ്ക്ക് നല്‍കുന്ന നിശബ്ദ സേവനങ്ങള്‍ക്കു പാപ്പാ നന്ദിയര്‍പ്പിക്കുകയും ചെയ്തു.

Tags

Share this story

From Around the Web