നിത്യജീവന്റെ അപ്പമായ വിശുദ്ധ കുർബാനക്ക് മുൻപിൽ നാം ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നു: പാപ്പാ

 
Leo papa

മലാബോ അതിരൂപതയുടെ വികാരി ജനറൽ ആയിരിക്കുന്ന മോൺസിഞ്ഞോർ ഫൊർത്തുണാത്തോ സുയെ എസൊനോയുടെ ദേഹവിയോഗത്തിൽ അനുശോചനവും പ്രാർത്ഥനകളും രേഖപ്പെടുത്തിക്കൊണ്ടാണ് പാപ്പാ തന്റെ വചന സന്ദേശം ആരംഭിച്ചത്. 

എത്യോപ്യകാരനായ തീർത്ഥാടകൻ ഏശയ്യാ പ്രവാചകന്റെ പുസ്തകം വായിക്കുന്ന അവസരത്തിൽ, "വായിക്കുന്നത് നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ?"  എന്ന പീലിപ്പോസിന്റെ ചോദ്യത്തിന് അദ്ദേഹം ഉന്നയിക്കുന്ന   "ആരും എന്നെ നയിക്കുന്നില്ലെങ്കിൽ എനിക്കെങ്ങനെ മനസ്സിലാകും?" എന്ന മറുചോദ്യം  പാപ്പാ എടുത്തുപറഞ്ഞു. 

ഇത് അദ്ദേഹത്തിന്റെ സത്യസന്ധത മാത്രമല്ല ജിജ്ഞാസയും വെളിപ്പെടുത്തുന്നുവെന്നു പറഞ്ഞ പാപ്പാ, എല്ലാം ഉണ്ടായിരുന്നിട്ടും സ്വാതന്ത്ര്യം അനുഭവിക്കുവാൻ ഈ മനുഷ്യന് സാധിച്ചിരുന്നില്ല എന്ന് ചൂണ്ടികാണിച്ചു.

തനിക്ക് അടിമത്തത്തിന്റെ ഇടമായി മാറിയ  ആഫ്രിക്കയിലേക്ക് തിരികെ പോകുമ്പോഴാണ്, സുവിശേഷം അവനെ സ്വാതന്ത്രനാക്കുന്നതെന്നും പാപ്പാ അടിവരയിട്ടു. അവന്റെ കൈകളിലുള്ള ദൈവവചനം അവന്റെ ജീവിതത്തിൽ അതിശയകരമായ ഫലം നൽകുകയും, ക്രൂശിതനും  ഉത്ഥിതനുമായ ക്രിസ്തുവിന്റെ സാക്ഷിയായ ഫിലിപ്പിനെ കണ്ടുമുട്ടുമ്പോൾ, അവൻ വായനക്കാരൻ മാത്രമല്ല, അവനെ ഉൾക്കൊള്ളിക്കുന്ന ഒരു വിവരണത്തിന്റെ നായകനായി മാറുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

വിശുദ്ധ ഗ്രന്ഥം അവനോട് സംസാരിക്കുകയും സത്യത്തിനായുള്ള ചോദ്യം ഉണർത്തുകയും ചെയ്യുന്നുവെന്നും, അതിനാൽ  ദൈവവചനം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഓരോ വായനക്കാരനും, പ്രത്യേകിച്ച്, അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, ചെറിയവർക്കും  രക്ഷയുടെ ചരിത്രത്തിലേക്ക് അവൻ ആതിഥ്യമരുളുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. 

തുടർന്ന്, മാമ്മോദീസ സ്വീകരിക്കുന്നതിലൂടെ, അവൻ ഇനി ഒരു അപരിചിതനല്ല, മറിച്ച് വിശ്വാസത്തിൽ നമ്മുടെ സഹോദരനായ ദൈവത്തിന്റെ മകനായി മാറ്റപ്പെടുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

അവനെപ്പോലെ, ദൈവവചനം വായിക്കാനുള്ള അതേ വെളിച്ചം, അതായത് അതേ വിശ്വാസം അവകാശമായി നേടുവാൻ  മാമ്മോദീസയിലൂടെ നാമും ക്രിസ്ത്യാനികളായിത്തീർന്നിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. തിരുവെഴുത്തുകളുടെ ഘടനയ്ക്ക് പ്രചോദനം നൽകിയ പരിശുദ്ധാത്മാവിനാലും, അതിനെ സംരക്ഷിക്കുകയും ഭൂമിയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്ത അപ്പസ്തോലിക പാരമ്പര്യത്താലും, സഭയുടെ പൊതു നന്മയായി തിരുവെഴുത്തുകൾ നാം ഒരുമിച്ച് വായിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

തുടർന്ന്, ഇസ്രായേൽ ജനത്തിന്റെ മരുഭൂമി യാത്രയെ. പരാമർശിച്ച പാപ്പാ, അടിമത്തത്തിൽ നിന്നുള്ള വിമോചനത്തിന്റെ ഈ യാത്ര എന്നാൽ പല അവസരങ്ങളിലും, അലോസരത്തിനു കാരണമായെന്നതും ചൂണ്ടിക്കാട്ടി. ജനതയ്ക്കുവേണ്ടി മന്നാ പൊഴിച്ചത്, കർത്താവിന്റെ അനുഗ്രഹവും വാഗ്ദാനവും ആണെന്ന് എടുത്തു പറഞ്ഞ പാപ്പാ, ഇന്നും, നമ്മുടെ ആഹാരമായി മാറാൻ സ്വർഗ്ഗത്തിൽ നിന്ന് ദിവ്യകാരുണ്യമായി ഇറങ്ങിവരുന്നുണ്ടെന്നും, നമുക്ക് നിത്യജീവൻ പ്രദാനം ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

യേശുവിന്റ പെസഹാ വഴിയായി എല്ലാ ജനതയും തിന്മയുടെ അടിമത്തത്തിൽ നിന്നും മോചിതരാകുന്നുവെന്നും, അതിനാൽ അവന്റെ സ്നേഹം മരണത്തേക്കാൾ ശക്തമാണെന്നു വിശ്വസിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്നും പാപ്പാ ചോദിച്ചു. അവനെ വിശ്വസിക്കാൻ തീരുമാനിക്കുന്നതിലൂടെ നാം ഓരോരുത്തരും ദൈവവും സാദ്യമാക്കുന്ന പ്രത്യാശയെ ജീവിതത്തിൽ തിരഞ്ഞെടുക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

നിത്യജീവന്റെ അപ്പമായ വിശുദ്ധ കുർബാനക്ക് മുൻപിൽ ആയിരുന്നുകൊണ്ട്, നമ്മുടെ ജീവന്റെ പൂർണ്ണതയും അർത്ഥവും അവനിൽ കണ്ടെത്തുവാൻ നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. എന്നാൽ കർത്താവിനോട് ചേർന്ന് നിൽക്കുമ്പോൾ, നമ്മുടെ പ്രശ്നങ്ങൾ അപ്രത്യക്ഷമാകുന്നില്ലെന്നും, ഓരോ കുരിശും യേശുവിൽ വീണ്ടെടുപ്പ് കണ്ടെത്തുന്നതുപോലെ, സുവിശേഷത്തിൽ നമ്മുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നുവെന്നും പാപ്പാ പറഞ്ഞു.

"സുവിശേഷത്തിന്റെ സന്തോഷം യേശുവിനെ കണ്ടുമുട്ടുന്നവരുടെ ഹൃദയങ്ങളിലും മുഴുവന് ജീവിതത്തിലും നിറയുന്നു" എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, അടച്ചുപൂട്ടലുകളുടെ ഒരു ലോകത്ത്, നമ്മുടെ പ്രതിബദ്ധതയെ നിലനിർത്തുന്നത്, നീതിയുടെയും ഐക്യദാർഢ്യത്തിന്റെയും സേവനത്തിൽ കർത്താവിനോടുള്ള സ്നേഹം ഒന്ന് മാത്രമാണെന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു. 

ആദ്യശിഷ്യന്മാരുടെ ദൗത്യം സന്തോഷത്തോടെ ഇക്വറ്റോറിയൽ ഗിനിയയിൽ തുടരുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.

Tags

Share this story

From Around the Web