‘പ്രതീക്ഷിച്ച മഴ കിട്ടിയില്ല, വൈദ്യുതി നിയന്ത്രണം സവിശേഷ സാഹചര്യം കണക്കിലെടുത്ത്’; മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.
നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
വൈദ്യുതി ഉൽപാദനം 17 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. എൽ നിനോ പ്രതിഭാസം കാരണം അന്തരീക്ഷ ഊഷ്മാവ് വർധിച്ചു.
ഡാമുകളിലെ ജലലഭ്യത കുറഞ്ഞത് തിരിച്ചടിയായി. ഉപഭോഗം 4900 മെഗാവാട്ട് വരെയുണ്ട്. അണക്കെട്ടിൽ ജലസംഭരണം 48 ൽ നിന്ന് 21 ശതമാനമായി കുറഞ്ഞു.
ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം ഉണ്ട്. എത്ര ദിവസം നിയന്ത്രണം ഉണ്ടാകും എന്ന് പറയാനാകില്ല.
വൈദ്യുതി ഉപഭോഗത്തിൽ 10 ദശലക്ഷം യൂണിറ്റിൻ്റെ വർദ്ധനവ് ഉണ്ട്.
മാർച്ച് ഏപ്രിലിൽ വൈദ്യുതി കടം വാങ്ങിയിരുന്നു അത് ജൂണിൽ തിരിച്ച് കൊടുക്കണം സവിശേഷ സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
4100 മെഗാവാട്ട് വൈദ്യുതിയാണ് ഒരു ദിവസം പ്രതിക്ഷിക്കുന്ന ഉപഭോഗം. എന്നാൽ 4900 മെഗാവാട്ട് വരെ ഉപഭോഗം കൂടുന്നു.
10 ദശലക്ഷം യൂണിറ്റിൻ്റ കുറവാണ് ഉള്ളത്. നിയന്ത്രണം വേണ്ടി വരുന്ന സ്ഥിതിയാണ്. മഴ ശക്ത പ്രാപിക്കാത്തതാണ് പ്രതിസന്ധി