'ദൃശ്യവും അദൃശ്യവുമായ സകലത്തിന്റേയും സഷ്ടാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു': എന്താണ് അദൃശ്യമായവ?

ലോകത്തിലെ ഓരോ മനുഷ്യനും ഒരു കാവല്‍ മാലാഖയുണ്ടെന്നു പറയുമ്പോള്‍ മാലാഖാമാരുടെ എണ്ണത്തെക്കുറിച്ച് നമുക്ക് ഊഹിക്കാവുന്നതാണ്.
നവവൃന്ദം മാലാഖമാരുണ്ടെന്നും ഓരോ വൃന്ദത്തിനും അനേകായിരം കോടി മാലാഖാമാരുണ്ട് എന്നും യഹൂദപാരമ്പര്യം വിശ്വസിക്കുന്നു.
സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ ഒരു വ്യൂഹം വന്ന് യേശുവിന്റെ ജനനാവസരത്തില്‍ ഗാനം ആലപിച്ചതായി ലൂക്കാ സുവിശേഷകന്‍ പറയുന്നുണ്ട് (ലൂക്ക 2:13).
ആ അര്‍ത്ഥത്തില്‍ ചിന്തിക്കുമ്പോള്‍ ഈ അദൃശ്യരായ അരൂപികളുടെ ലോകത്തിന്റെ സഷ്ടാവും ദൈവമാണ്.
അതുപോലെതന്നെ മനുഷ്യന്റെ ആത്മാവും അരൂപിയാണ്. ആ ആത്മാവിനെ സൃഷ്ടിച്ചതും ദൈവമാണ്. ഈ രണ്ടു സത്യങ്ങളുടെയും (മാലാഖാമാര്‍, മനുഷ്യാത്മാവ്) വെളിച്ചത്തിലാണ് രണ്ടിന്റെയും സ്രഷ്ടാവ് ദൈവമാണെന്ന് ഏറ്റുപറയുന്നത്.
അദൃശ്യമായ സകലത്തിന്റെയും സ്രഷ്ടാവെന്നു പറയുമ്പോള്‍ നാം മനസിലാക്കേണ്ടത് ഈ അര്‍ത്ഥത്തിലാണ്.
കടപ്പാട്: വിശ്വാസവഴിയിലെ സംശയങ്ങള്‍