മതേതരത്വത്തിന് വലിയ ഭീഷണി നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

 
GEEVARGHESE MAR KURILOSE


കൊച്ചി: മതേതരത്വത്തിന് വലിയ ഭീഷണി നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. 

ക്രിസ്തുമസ് കാലത്ത് പോലും വര്‍ഗീയ  ഫാസിസ്റ്റ് ശക്തികള്‍ അശാന്തി പരത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 


ഇത്തരം അക്രമ സംഭവങ്ങള്‍ കേരളത്തില്‍ പോലും നടക്കുന്നു. ഉത്തരേന്ത്യയില്‍ നിന്ന് കേട്ടിരുന്ന ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങള്‍ കേരളത്തിലും നടക്കുന്നതില്‍ വലിയ ആശങ്കയുണ്ട്. 


ഫാസിസത്തിനെതിരായി മതേതര സമൂഹത്തിന്റെ ഉയര്‍ത്തെഴുനേല്‍പ്പ് ഈ കാലഘട്ടം ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ തുടരുകയാണ്. ക്രിസ്മസ് ദിനത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന് മുന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹനുമാന്‍ ചാലിസ പടിയാണ് ക്രിസ്തുമസ് ആഘോഷങ്ങളും ചടങ്ങുകളും അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. 

ഛത്തീസ്ഗഡിലെ റായ്പൂരില്‍ ക്രിസ്തുമസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളും സംഘപരിവാര്‍ പ്രവര്‍ത്തകള്‍ അടിച്ചു തകര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേവാലയം സന്ദര്‍ശനത്തെ തുടര്‍ന്ന് ദില്ലി കത്തീഡ്രല്‍ ചര്‍ച്ച് റിഡംപ്ഷനില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വിശ്വാസികള്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നിരുന്നു.
 

Tags

Share this story

From Around the Web