വയനാട് തുരങ്കപാത; മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം.  ലിന്റോ ജോസഫ് എംഎല്‍എയ്ക്ക് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി താമരശ്ശേരി ബിഷപ്പ്

 
WAYANADU THURKAPATHA


വയനാടിന്റെ നാല് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് യാഥാര്‍ഥ്യമാകുന്ന തുരങ്കപാത നിര്‍മ്മാണത്തെയും അതിന് നേതൃത്വം നല്‍കുന്ന ഭരണനേതൃത്വത്തെയും അഭിനന്ദിച്ച് താമരശ്ശേരി രൂപത ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍.


 പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച നിശ്ചയദാര്‍ഢ്യം പ്രശംസനീയമാണെന്നും ഇതിനായി അഹോരാത്രം പ്രയത്‌നിച്ച ലിന്റോ ജോസഫ് എംഎല്‍എയ്ക്ക് താന്‍ 'നൂറില്‍ നൂറ് മാര്‍ക്ക്' നല്‍കുന്നുവെന്നും ബിഷപ്പ് പറഞ്ഞു.


ഏകദേശം 40 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ നാട് സ്വപ്നം കണ്ട പദ്ധതിയാണിതെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

 ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് ഇതിനായി ചില പ്രാഥമിക നീക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് പദ്ധതിക്ക് ജീവന്‍ വെച്ചത്. 

സര്‍ക്കാര്‍ പദ്ധതികളില്‍ എംഎല്‍എ, തന്റെ സ്വന്തം പദ്ധതിയെന്നോണം ഹൃദയത്തില്‍ ഏറ്റുവാങ്ങിയാണ് ഇത് മുന്നോട്ട് കൊണ്ടുപോയതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web