വയനാട് ദുരന്തം: മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; കേന്ദ്ര പിന്തുണയും അന്വേഷണവും ഉറപ്പാക്കി
Updated: Jul 8, 2026, 12:40 IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള മുഖ്യമന്ത്രിയുമായി വി.ഡി സതീശനുമായി ഫോണിലൂടെ സംസാരിച്ചു. ദുരന്തത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞ കേന്ദ്രമന്ത്രി, സംസ്ഥാനത്തിന് ആവശ്യമായ എല്ലാവിധ പിന്തുണയും കേന്ദ്രസർക്കാർ നൽകുമെന്ന് വാഗ്ദാനം ചെയ്തു.
കേരളം ഇതുവരെ നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്രമന്ത്രി തൃപ്തി രേഖപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയത്തിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചു.