വയനാട് പുനരധിവാസം, പ്രതിപക്ഷ നേതാവ് പണം നല്‍കിയതായി രേഖകള്‍ ഉണ്ട്, എംപിമാര്‍ ഉള്‍പ്പടെ മറ്റാരും പണം നല്‍കിയിട്ടില്ല; മന്ത്രി പി രാജീവ്
തിരുവനന്തപുരം: വയനാട് പുനരധിവാസത്തില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള ചിലര്‍ പണം നല്‍കിയതായി രേഖകള്‍ ഉണ്ടെന്ന് മന്ത്രി പി രാജീവ്, എന്നാല്‍ എംപിമാര്‍ ഉള്‍പ്പടെ മറ്റാരും പണം നല്‍കിയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
സിപിഐഎം ഗൃഹ സമ്പര്‍ക്കത്തിനുള്ള നിര്‍ദേശങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഞങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് സ്വാഭാവികമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മന്ത്രി പി രാജീവ്. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് ആരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്ന് പി രാജീവ് പറഞ്ഞു.
സ്വര്‍ണക്കൊള്ളയിലെ പ്രത്യേക അന്വേഷണ സംഘത്തെ എതിര്‍ത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും പി രാജീവ് പറഞ്ഞു. നിയമസഭ പോലും പ്രതിപക്ഷം ബഹിഷ്‌കരിച്ചെന്ന് പി രാജീവ് കുറ്റപ്പെടുത്തി.
ഒരു മോഷണം നടത്തിയാളെ പിടിച്ചപ്പോള്‍ മുന്‍പ് നടത്തിയ മോഷണങ്ങളും അന്വേഷിക്കുന്നത് സാധാരണമല്ലേ എന്നും മന്ത്രി ചോദിച്ചു.
ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ സാധാരണ ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കാറില്ല. ആവശ്യം ഉയര്‍ന്നപ്പോള്‍ അനുവദിച്ചു എന്നേയുള്ളു. സര്‍ക്കാര്‍ എപ്പോഴും ഇരകള്‍ക്കൊപ്പമാണ്.
കളമശ്ശേരി എച്ച് എംടി-എന്‍ എ ഡി ഭാഗത്തെ സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിന് സാങ്കേതിക അനുമതി ലഭിച്ചു. തിങ്കളാഴ്ച ടെന്‍ഡര്‍ നടപടികള്‍ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.