വയനാട് വൈത്തിരിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലു വയസുകാരിക്ക് ദാരുണാന്ത്യം,ഏഴുപേര്‍ സഞ്ചരിച്ച വാഹനമാണ് തോട്ടിലേക്ക് മറിഞ്ഞത്
 

 
WAYANDI VYTHIRI


 
 
വയനാട്: വയനാട് വൈത്തിരിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഏഴ് പേര്‍ സഞ്ചരിച്ച വാഹനമാണ് തോട്ടിലേക്ക് മറിഞ്ഞത്. കോഴിക്കോട് അടിവാരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എങ്കിലും, ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Tags

Share this story

From Around the Web