വയനാട് ദേവർഗദ്ധയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവ എത്തി; നിരീക്ഷിച്ച് വനം വകുപ്പ്
Dec 21, 2025, 19:17 IST
വയനാട്: വയനാട് ദേവര്‍ഗദ്ധയിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവ എത്തി. കന്നാരം പുഴയോരത്താണ് കടുവയെ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കടുവ അവശനിലയിലാണുള്ളത്. കേരള വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള കടുവയല്ല ഇതെന്ന് വനം വകുപ്പ് വ്യക്തമാക്കി.
കടുവയെ കര്‍ണാടക വനം വകുപ്പ് തള്ളിയതെന്നാണ് ആക്ഷേപം. പ്രദേശത്ത് പൊലീസും വനം വകുപ്പും ക്യാമ്പ് ചെയ്യുകയാണ്. സ്ഥലത്ത് ജാഗ്രത നിര്‍ദേശം.
അതേസമയം, ദേവര്‍ഗദ്ധയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൂമന്‍ മാരന്റെ മൃതദേഹം സംസ്‌ക്കരിച്ചു. ജില്ലാ ഭരണകൂടം നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചത്.
ധനസഹായത്തിന്റെ ആദ്യ ഗഡു 6 ലക്ഷം രൂപ വേഗത്തില്‍ കൈമാറും. കൂമന്റെ മക്കളില്‍ ഒരാള്‍ക്ക് സ്ഥിരം ജോലി നല്‍കും.