കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വാട്ടര്‍മെട്രോ റൂട്ട് പരിഗണനയില്‍

കൊച്ചി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വാട്ടര്‍മെട്രോ റൂട്ട് പരിഗണനയില്‍. ആലുവയില്‍ നിന്ന് പെരിയാറിലൂടെ 20 മിനിറ്റിനുള്ളില്‍ നെടുമ്പാശ്ശേരി എത്താവുന്ന തരത്തിലാണ് റൂട്ട് പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് കെ എം ആര്‍ എല്‍ പ്രാഥമിക സാധ്യതാപഠനം നടത്തി.
കൊച്ചിയുടെ ഭാവിയിലെ ഗതാഗതം സംബന്ധിച്ച് നടന്ന ഒരു ചര്‍ച്ചക്കിടെയായിരുന്നു വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രൊ റൂട്ട് ആരംഭിക്കുന്നതിനെക്കുറിച്ച് സാധ്യതാപഠനം നടത്തിയതായി കെ എം ആര്‍ എല്‍ എം ഡി ലോക്‌നാഥ് ബെഹറ വെളിപ്പെടുത്തിയത്.
ആലുവയില്‍ നിന്ന് പെരിയാറിലൂടെ 20 മിനിറ്റിനുള്ളില്‍ നെടുമ്പാശ്ശേരി എത്താവുന്ന തരത്തില്‍ വാട്ടര്‍ മെട്രൊ റൂട്ടിന്റെ പ്രാഥമിക സാധ്യതാ പഠനമാണ് കെ എം ആര്‍ എല്‍ നടത്തിയതെന്ന് ബെഹറ അറിയിച്ചു.
കൊച്ചിയില്‍ വാട്ടര്‍ മെട്രൊ വഴി ബന്ധിപ്പിക്കാവുന്ന വിവിധയിടങ്ങളുണ്ട്. വിമാനത്താവളത്തിനു പുറമെ സമാനമായി വാട്ടര്‍മെട്രൊ സര്‍വീസ് നടത്താന്‍ കഴിയുന്ന 9 റൂട്ടുകള്‍കൂടി കെ എം ആര്‍ എല്‍ കണ്ടെത്തിയിട്ടുണ്ടെന്നും എം ഡി ലോക്‌നാഥ് ബെഹറ പറഞ്ഞു.
കടമക്കുടി ഉള്‍പ്പടെയുള്ള ദ്വീപുകളിലേക്ക് ഈവര്‍ഷം തന്നെ സര്‍വ്വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിലെ വിവിധ ദ്വീപ് സമൂഹങ്ങളെ ഉള്‍പ്പടെ ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രൊ വിമാനത്താവളത്തിലേക്ക് കൂടി എത്തിയാല്‍ അത് ടൂറിസം ജലഗതാഗത രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കൊച്ചി വാട്ടര്‍ മെട്രൊ മാതൃകയാക്കി രാജ്യത്ത് 18 ഇടങ്ങളിലാണ് സമാനമായ പദ്ധതികള്‍ നടപ്പാക്കുന്നത്