മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുന്നു; ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
Jul 22, 2025, 18:05 IST

തിരുവനന്തപുരം: കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നദികളിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കാസർകോട് മൊഗ്രാൽ (മധുർ സ്റ്റേഷൻ), പത്തനംതിട്ട മണിമല (തോണ്ട്ര), (വള്ളംകുളം) സ്റ്റേഷൻ), എന്നീ നദികളിലാണ് അലർട്ട് നൽകിയിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ജലസേചന വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ, അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കാൻ തയ്യാറാകണമെന്നും മുന്നറിയിപ്പിലുണ്ട്