ഇടുക്കിയില്‍ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു! മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയില്‍

 
IDUKKI DAM

ഇടുക്കി : ഇടുക്കി ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞ് ഇടവിട്ട് പെയ്യുന്നുണ്ടെങ്കിലും പ്രധാന അണക്കെട്ടുകളിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്. ഇതിന്റെ ഭാഗമായി കല്ലാര്‍കുട്ടി, കല്ലാര്‍, പാംബ്ല, മലങ്കര എന്നീ നാല് ഡാമുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. ഇടുക്കി അണക്കെട്ടില്‍ ഒറ്റദിവസം കൊണ്ട് ഒന്‍പത് അടി വെള്ളം വര്‍ധിച്ച് ജലനിരപ്പ് 2339.62 അടിയായി ഉയര്‍ന്നു. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 116.7 അടിയാണ്.

കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ 14 വീടുകള്‍ തകരുകയും, 7 ക്യാമ്പുകളിലായി 101 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും രാത്രികാല യാത്രാ നിരോധനവും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web