ഇന്ത്യയില്‍ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ടെലിഗ്രാമിന് വീണ്ടും കുരുക്ക്

 
telegram

പകര്‍പ്പവകാശമുള്ള സിനിമകളും ഓടിടി ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നതിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് നോട്ടീസയച്ചത്. ഈ നോട്ടീസില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ടെലിഗ്രാം 15 ദിവസത്തിനകം വിശദീകരണവും നല്‍കണം.

സിനിമാ നിര്‍മാതാക്കള്‍, ഓടിടി പ്ലാറ്റ്‌ഫോമുകള്‍ വിതരണക്കാര്‍ തുടങ്ങിയവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി. പുതിയ സിനിമകളും മറ്റും റിലീസായി ദിവസങ്ങള്‍ക്കകം തന്നെ ടെലിഗ്രാമില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇതാണ് നടപടിയെടുക്കാന്‍ കാരണം.

ഇതിനു മുമ്പും ഇത്തരത്തില്‍ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ ടെലിഗ്രാമിന് കേന്ദ്രം നോട്ടീസയച്ചിരുന്നു. 3000 ത്തിലേറെ സിനിമകള്‍ക്കെതിരെ നടപടി സ്വീകരിക്കാനായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം.

നീറ്റ്  യുജി പുനഃപരീക്ഷാ ബന്ധപ്പെട്ടും ടെലിഗ്രാമിനെതിരെ മുമ്പ് നടപടി സ്വീകരിച്ചിരുന്നു. ജൂണ്‍ 21 ന് നടക്കുന്ന പരീക്ഷക്ക് ജൂണ്‍ 22 വരെ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.

Tags

Share this story

From Around the Web