പിറവത്ത് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റു; വീട്ടമ്മ മരിച്ചു

 
26226

പിറവം: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ മരിച്ചു. എറണാകുളം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് രാമമംഗലം കിഴുമുറി ഉള്ളലിക്കുന്ന് ഭാഗത്തുവച്ചാണ് ശാന്തക്ക് കടന്നൽക്കുത്തേറ്റത്. ഉള്ളേലിക്കുന്നിൽ വീട്ടുപണിക്ക് പോയി മടങ്ങുന്നതിനിടെ കൂട്ടത്തോടെ എത്തിയ കടന്നലുകൾ ഇവരെ ആക്രമിക്കുകയായിരുന്നു.

ഉടൻ തന്നെ രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

Tags

Share this story

From Around the Web