യുദ്ധം എപ്പോഴും തിന്മയാണ്; സഭ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണ്: കര്‍ദിനാള്‍ ടോബിന്‍

 
america iran

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തില്‍, ശക്തമായ സമാധാന സന്ദേശവുമായി കര്‍ദിനാള്‍ ജോസഫ് ടോബിന്‍. 

യുദ്ധം എപ്പോഴും തിന്മയാണെന്നും അത് ദൈവത്തിന്റെ സൃഷ്ടിപരമായ ധാര്‍മ്മിക ക്രമത്തെയും ഐക്യത്തെയും തകര്‍ക്കുന്നതാണെന്നും ന്യൂയോര്‍ക്ക് അതിരൂപതയുടെ തലവനായ കര്‍ദിനാള്‍ ടോബിന്‍ പറഞ്ഞു.

മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിനോ സമാധാനം പുനഃസ്ഥാപിക്കുന്നതിനോ ചിലപ്പോള്‍ സൈനിക നടപടികള്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പോലും യുദ്ധത്തെ ആഘോഷിക്കാനോ മഹത്വവല്‍ക്കരിക്കാനോ കഴിയില്ല. യുദ്ധം എപ്പോഴും ഒരു തിന്മ തന്നെയാണ്. 

സഭ എല്ലാത്തരം യുദ്ധങ്ങളെയും എതിര്‍ക്കുന്നു. എപ്പോഴും എവിടെയും സമാധാനത്തിന്റെ പക്ഷത്തുമാത്രമാണ് സഭ നിലകൊള്ളുന്നത്. കര്‍ദിനാള്‍ ടോബിന്‍ വ്യക്തമാക്കി.


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (അക) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക യുദ്ധ സാങ്കേതികവിദ്യകള്‍ വലിയ ധാര്‍മ്മിക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധത്തെ ഒരു മഹത്വവല്‍ക്കരിക്കുന്ന കാര്യമായി കാണുന്ന രീതിയെ അദ്ദേഹം വിമര്‍ശിച്ചു. സമാധാനം എന്നത് വെറുമൊരു പോരാട്ടമില്ലാത്ത അവസ്ഥ മാത്രമല്ല. അഹങ്കാരം, വ്യര്‍ഥാഭിമാനം, പ്രതികാര ചിന്തകള്‍ എന്നിവ വെടിഞ്ഞാല്‍ മാത്രമേ യഥാര്‍ഥ സമാധാനം കൈവരിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Tags

Share this story

From Around the Web