മലപ്പുറം തലക്കടത്തൂരില്‍ മതില്‍ ഇടിഞ്ഞുവീണ് അപകടം; നാല് തൊഴിലാളികള്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ രണ്ടുപേര്‍ മലയാളികളും രണ്ടുപേര്‍ തമിഴ്നാട് സ്വദേശികളുമാണ്
മലപ്പുറം: മലപ്പുറം തലക്കടത്തൂര്‍ പടിഞ്ഞാറക്കരയില്‍ മതില്‍ ഇടിഞ്ഞുവീണ് നാല് തൊഴിലാളികള്‍ക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം.
വീടിന്റെ മുറ്റത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. കരിങ്കല്ല് ഉള്‍പ്പെടെയുള്ള മതില്‍ പൂര്‍ണമായും ഇടിഞ്ഞുവീഴുകയായിരുന്നു.
പരിക്കേറ്റവരില്‍ രണ്ടുപേര്‍ മലയാളികളും രണ്ടുപേര്‍ തമിഴ്നാട് സ്വദേശികളുമാണ്. മലയാളികളായ റാഷിദ്, അഷ്റഫ് എന്നിവരും തമിഴ്നാട് സ്വദേശികളായ രണ്ടുപേര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കോട്ടക്കരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അപകടവിവരം അറിഞ്ഞ ഉടന്‍ നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
ഏറെനേരം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നെങ്കിലും തലയ്ക്ക് ഗുരുതരമായ പരിക്കുകള്‍ ഏല്‍ക്കാത്തതിനാല്‍ അവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.