വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: അടിയേറ്റ് മസിലിലെ രക്ത ഞരമ്പുകള്‍ തകര്‍ന്നു, ദേഹമാസകലം മര്‍ദനമേറ്റു: രാംനാരായണന്‍ നേരിട്ടത് ക്രൂര പീഡനം

 
RAM


വാളയാര്‍: ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. രാംനാരായണന്റെ തലക്കുള്‍പ്പെടെ ദേഹമാസകലം മര്‍ദ്ദനമേറ്റു. അടിയേറ്റ് മസിലിലെ രക്ത ഞരമ്പുകള്‍ അടക്കം തകര്‍ന്നു. രാംനാരായണന്‍ നേരിട്ടത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ക്രൂര പീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

വടികൊണ്ട് ശരീരത്തില്‍ ക്രൂരമായ അടിയേറ്റെന്നും വാരിയെല്ല് ഒടിഞ്ഞുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ധനത്തിന്റെ ആഘാതത്തില്‍ മസിലുകള്‍ അടക്കം ചതഞ്ഞരഞ്ഞു. ഞരമ്പുകള്‍ പൊട്ടിയൊഴുകിയ ചോര ചര്‍മ്മത്തില്‍ പടര്‍ന്നു പിടിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളും കേസില്‍ നിര്‍ണായകമാകും.

അതിക്രൂര മര്‍ദ്ദനമാണ് രാംനാരായണന്‍ നേരിട്ടത് എന്ന് സാക്ഷ്യപ്പെടുത്തുന്നത് ആയിരുന്നു ഇന്നലെ പുറത്തുവന്ന പോലീസ് സര്‍ജന്റെ വെളിപ്പെടുത്തല്‍. നിലവില്‍ അറസ്റ്റിലായ അഞ്ചു പ്രതികള്‍ക്ക് പുറമെ കൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ നാടുവിട്ടതായി സൂചനയുണ്ട്. റാം നാരായണനെ മര്‍ദ്ദിച്ചവരില്‍ സ്ത്രീകളും ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ പാലക്കാട് അട്ടപ്പള്ളം സ്വദേശികളായ അനു,പ്രസാദ്, മുരളി, വിപിന്‍ എന്നിവര്‍ ബിജെപി അനുഭാവികളാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണ്.

കേസില്‍ SC/ST പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തും. പ്രതികള്‍ വടി ഉപയോഗിച്ച് മുതുകിലും തലയിലും ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാമര്‍ശിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടും പുറത്തുവന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെന്നും പരിഷ്‌കൃത സമൂഹത്തിന്റെ യശസിന് കളങ്കം ഉണ്ടാക്കുന്ന സംഭവമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

Tags

Share this story

From Around the Web