വാളയാര്‍ അട്ടപ്പള്ളത് ആള്‍ക്കൂട്ട ആക്രമണം: രാം നാരായണിന്റെ കുടുംബത്തിന് 30ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണിന്റെ കുടുംബത്തിന് 30ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകീട്ട് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിക്കും. കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഇക്കഴിഞ്ഞ 17 നാണ് അതിഥി തൊഴിലാളിയെ മോഷണ കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലി കൊന്നത്.
സംഭവത്തില്‍ മൂന്ന് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. പ്രദേശവാദികളെയാണ് ചോദ്യം ചെയ്തത്.എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.കേസില്‍ എട്ട് പേര്‍ കൂടി പിടിയിലാകാനുണ്ട് എന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.ഇവര്‍ ഒളിവിലാണ്.
കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ ഒരാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇത് വരെ ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായത്.4 ആര്‍എസ്എസ് പ്രവര്‍ത്തകരും,1 സിഐടിയു പ്രവര്‍ത്തകനും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.