വി. ​പാദ്രെ പിയോ സ്ഥാപിച്ച കാരുണ്യാലയത്തിന് പുതിയ മേൽനോട്ടസമിതിയെ നിയമിച്ച് ലെയോ പാപ്പ

 
Leo pppaa

ക്രിസ്ത്യൻ കാരുണ്യപ്രവർത്തനങ്ങളുടെ പ്രതീകമായ വിശുദ്ധ പാദ്രെ പിയോ സ്ഥാപിച്ച ‘ഹൗസ് ഫോർ ദി റിലീഫ് ഓഫ് സഫറിങ്’ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കാൻ പുതിയ സമിതി രൂപീകരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. സ്ഥാപനത്തിന്റെ സുസ്ഥിരതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി ലെയോ പാപ്പയാണ് പുതിയ നിയന്ത്രണ – മേൽനോട്ട സമിതി രൂപീകരിച്ചത്.

​വളർന്നുവരുന്ന സാങ്കേതികവിദ്യയും സാമ്പത്തിക വെല്ലുവിളികളും നേരിട്ടുകൊണ്ട് സഭയുടെ കാരുണ്യ ദൗത്യം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് മാർപാപ്പയുടെ ഈ തീരുമാനം. വത്തിക്കാൻ സാമ്പത്തിക കാര്യ സെക്രട്ടേറിയറ്റ് പ്രിഫെക്റ്റ് മാക്സിമിനോ കബല്ലെറോ ലെഡോ അധ്യക്ഷനായ സമിതിയിൽ ആർച്ച്ബിഷപ്പുമാരും പ്രമുഖ സാമ്പത്തിക – നിയമ വിദഗ്ദ്ധരും ഉൾപ്പെടുന്നു.


​രോഗികൾക്കും തീർഥാടകർക്കും മികച്ച പരിചരണവും ആശ്വാസവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പതിറ്റാണ്ടുകൾക്ക് മുൻപ് വി. പാദ്രെ പിയോ ഈ കാരുണ്യാലയത്തിന് തുടക്കമിട്ടത്. കാലാനുസൃതമായ മാറ്റങ്ങളിലൂടെ ഈ ദൗത്യം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള വത്തിക്കാന്റെ വലിയൊരു ചുവടുവെപ്പാണ് ഈ പുതിയ പരിഷ്കരണങ്ങൾ.

Tags

Share this story

From Around the Web