രാജ്യത്തെ വോട്ടര്‍പട്ടിക ക്രമക്കേട്; ഡല്‍ഹിയിലെ യുവജന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി കേരള കാത്തലിക് ഫെഡറേഷന്‍
രാജ്യത്ത് വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട 'എസ്.ഐ.ആര്‍'നടപടികളിലെ ക്രമക്കേടുകള്‍ക്കെതിരെയും ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും വിവിധ സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് കേരള കാത്തലിക് ഫെഡറേഷന്‍ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും പൗരന്റെ വോട്ടവകാശവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് കത്തോലിക്കാ അല്‍മായ സംഘടനകൾ വ്യക്തമാക്കി.ഭരണഘടനാ സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നതിലും ഭരണഘടനയെ സംരക്ഷിക്കുന്നതിലും പരാജയപ്പെടുന്നുവെന്ന ആശങ്ക സഭാ നേതൃത്വവും വിവിധ അല്‍മായ സംഘടനകളും പങ്കുവെച്ചു. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഉന്നത പദവികൾ ജനാധിപത്യ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി പെരുമാറുന്നുവെന്ന ആരോപണങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണ്.
ജനാധിപത്യ സംരക്ഷണത്തിനായി യുവജനങ്ങളും വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങുമ്പോള്‍, അവരുടെ ന്യായമായ അവകാശങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂട നിലപാട് ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല.കേരള കത്തോലിക്കാ സഭയുടെ അല്‍മായ പ്രസ്ഥാനമായ കെ.സി.എഫ് സംസ്ഥാന ഭാരവാഹികളുടെയും അംഗ സംഘടനകളുടെയും നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരുമാഞ്ചേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സി. ജോര്‍ജ്കുട്ടി, ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകുളം, വൈദിക ഉപദേഷ്ടാവ് ഫാ. തോമസ് തറയില്‍, അംഗസംഘടനാ നേതാക്കളായ കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, എം.സി.എ സഭാതല പ്രസിഡന്റ് ബൈജു എസ്. ആർ. തുടങ്ങിയ പ്രമുഖ സഭാ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി-യുവജന കൂട്ടായ്മകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വരും ദിവസങ്ങളില്‍ കേരളത്തിലും വിവിധ ഐക്യദാര്‍ഢ്യ സംഗമങ്ങളും പ്രാര്‍ത്ഥനാ കൂട്ടായ്മകളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.