യഹൂദ വിരുദ്ധതയ്ക്ക് കടുത്ത ശിക്ഷ: എട്ട് വര്‍ഷം വരെ തടവ് ശിക്ഷ പ്രഖ്യാപിച്ച് വൊളോഡിമിര്‍ സെലെന്‍സ്‌കി
Apr 17, 2026, 14:45 IST
രാജ്യത്ത് ജൂതവിരുദ്ധത തടയുന്നതിനായി ചരിത്രപ്രധാനമായ നിയമത്തിൽ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി ഒപ്പുവെച്ചു.
ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിലാണ് ഈ നിർണ്ണായക നിയമം പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് ജൂതവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് എട്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം
. പൗരന്മാരുടെ തുല്യത ഉറപ്പാക്കുന്ന ക്രിമിനൽ കോഡിലെ ആർട്ടിക്കിൾ 161 ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്.