അലോഷ്യസ് സേവ്യറിനെ വേദിയിലേക്ക് ക്ഷണിച്ചു വി എം സുധീരൻ, ആർജ്ജവമുള്ള നേതാവെന്ന് പ്രശംസ

 
444

തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ വെച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ വേദിയിലേക്ക് ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ആർജ്ജവത്തോടെ നിലപാടുകൾ വ്യക്തമാക്കുന്ന നേതാവാണ് അലോഷ്യസ് എന്ന് സുധീരൻ പരസ്യമായി പ്രശംസിച്ചു.

അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത അലോഷ്യസിന് ഇരിക്കാൻ വേദിയിൽ ഇടമില്ലാത്ത അവസ്ഥയുണ്ടായി. ഇതിനെത്തുടർന്ന് അദ്ദേഹം വേദിക്ക് താഴെ സ്വന്തമായി കസേരയിട്ട് ഇരിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വി.എം. സുധീരൻ, ഉടൻ തന്നെ അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിക്കുകയും തന്റെ അരികിലിരുത്തുകയും ചെയ്തു.

തേവരയിലെ കോളേജ് പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അലോഷ്യസ് സേവ്യറിനെ അവഗണിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും കോൺഗ്രസ് ഗ്രൂപ്പുകളിലും വലിയ വിവാദം നിലനിൽക്കുന്നതിനിടെയാണ് സുധീരന്റെ ഈ നടപടി. മുതിർന്ന നേതാവിൽ നിന്നും ലഭിച്ച ഈ പിന്തുണ കെഎസ്‌യു നേതൃത്വത്തിന് നൽകുന്ന വ്യക്തമായ സന്ദേശമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Tags

Share this story

From Around the Web