വിഴിഞ്ഞം സമരത്തിന് ഫണ്ട് നല്‍കിയെന്ന ആരോപണം: എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കല്‍ നിഷേധിച്ച കേന്ദ്ര നടപടി റദ്ദാക്കി ഹൈക്കോടതി.കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ഹരജിയിലാണ് വിധി

 
HIGH COURT


 
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാര്‍ക്ക് വിദേശ ഫണ്ട് നല്‍കിയെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കി നല്‍കുന്നത് നിഷേധിച്ച കേന്ദ്ര നടപടി ഹൈക്കോടതി റദ്ദാക്കി. 


കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ഹരജിയിലാണ് വിധി. നിയമത്തിലെ വകുപ്പുകള്‍ മാത്രം ചൂണ്ടിക്കാട്ടിയാല്‍ മതിയാകില്ലെന്നും നിരസിക്കാനുള്ള കൃത്യമായ കാരണം വ്യക്തമാക്കാതെ എഇഞഅ റിന്യൂവല്‍ നിഷേധിക്കാനാകില്ലെന്നും വിധിയില്‍ കോടതി വ്യക്തമാക്കി.

ഹരജിക്കാരായ സംഘടനയില്‍ നിന്ന് വിഴിഞ്ഞം സമരക്കാര്‍ക്ക് പണം കൈമാറിയതിന് യാതൊരുവിധ സാമ്പത്തിക തെളിവുകളും സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് സാധിച്ചില്ലെന്നും ആരോപണത്തില്‍ തെളിവില്ലെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ അനാവശ്യ പ്രവര്‍ത്തനങ്ങളായി വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ദേശസുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ കോടതി പരിശോധനയ്ക്ക് അതീതമല്ലെന്നും നിരീക്ഷിച്ച കോടതി, എഫ് സി ആര്‍ എ റിന്യൂവല്‍ നിഷേധിച്ച രണ്ട് ഉത്തരവുകളും റദ്ദാക്കി.

 സംഭവത്തില്‍ മൂന്ന് മാസത്തിനകം പുതിയ തീരുമാനം എടുക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

Tags

Share this story

From Around the Web