ട്രെയിനിൽ കയറി കാഴ്ചപരിമിതിയുള്ള സ്ത്രീയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം; കർണാടക സ്വദേശി അറസ്റ്റിൽ

 
4455

കാസര്‍ഗോഡ്: ട്രെയിനിലെ ഡിസബിലിറ്റി കോച്ചില്‍ കയറി കാഴ്ചപരിമിതിയുള്ള കാസര്‍ഗോഡ് സ്വദേശിയായ സ്ത്രീയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്ത സംഭവത്തിൽ കര്‍ണാടക സ്വദേശി അറസ്റ്റിൽ.

കുടക് ഹൊസൂറിലെ അയ്യപ്പ(23)യാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ മുംബൈയിലേക്കുള്ള അവധിക്കാല സ്‌പെഷല്‍ ട്രെയിനിലാണ് അക്രമം നടന്നത്. ആലുവയില്‍ നിന്നാണ് സ്ത്രീയും മകനും ട്രെയിനില്‍ കയറിയത്. കണ്ണൂര്‍ വരെ കോച്ചില്‍ മറ്റു യാത്രക്കാരുണ്ടായിരുന്നു.

ട്രെയിന്‍ സ്റ്റേഷന്‍ വിട്ടപ്പോള്‍ പ്രതി ഡിസബിലിറ്റി കോച്ചില്‍ ഓടിക്കയറുകയായിരുന്നു. 

 ഭയന്ന സ്ത്രീ ഒടുവില്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. 

 കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയതോടെ അക്രമിയെ പോലീസും ആര്‍പിഎഫും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

Tags

Share this story

From Around the Web