തിരുപിറവിയുടെ ഓര്‍മ്മ പുതുക്കാന്‍ വിസ്മയരാവ് റാലി 22ന് കൊച്ചിയില്‍

 
santa



കൊച്ചി: മൂവായിരം ക്രിസ്തുമസ് പാപ്പമാരും മാലാഖമാരും അണിനിരക്കുന്ന വിസ്മയരാവ് റാലി ഡിസംബര്‍ 22ന് കൊച്ചിയില്‍. എറണാകുളം വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള ഒന്‍പതു പള്ളികളിലെ വിശ്വാസികളും പ്രദേശവാസികളും ചേര്‍ന്നാണ് റാലി ഒരുക്കുന്നത്.

 എളംകുളം ഫാത്തിമ മാതാ പള്ളിയില്‍നിന്ന് ആരംഭിക്കുന്ന റാലി വൈകുന്നേരം ആറിന് ഉമ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 

മിസ്റ്റിക്കല്‍ യൂണിറ്റി എന്ന ലക്ഷ്യത്തോടെയാണ് വിസ്മയരാവ് നടത്തുന്നതെന്നു പരിപാടിയുടെ ജനറല്‍ കണ്‍വീനറും ഫാത്തിമ മാതാ ചര്‍ച്ച് വികാരിയുമായ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ പ്രസ് മീറ്റില്‍ വ്യക്തമാക്കി.

ജാതിമത ഭേദമില്ലാതെ ആളുകളെ ഒന്നിപ്പിച്ച് നിര്‍ത്താനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഫാ. മാര്‍ട്ടിന്‍ വ്യക്തമാക്കി. 

അതേസമയം, പ്രദേശത്തെത്തെ കൗണ്‍സിലര്‍മാരായ ജിസന്‍ ജോര്‍ജ്, പി.ഡി. മാര്‍ട്ടിന്‍, അനു കെ. തങ്കച്ചന്‍, ആന്റണി പൈനുതറ, നിര്‍മല ടീച്ചര്‍, പി.ഡി. നിഷ, എം.എക്‌സ്. സെബാസ്റ്റ്യന്‍, കെ.എക്‌സസ് ഫ്രാന്‍സിസ്, ഷെനു എം. മാത്യൂസ് എന്നിവര്‍ റാലിക്കു നേതൃത്വം നല്‍കും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ഇവരെ അനുമോദിക്കും. അസിസ്റ്റന്റ് കമ്മീഷണര്‍ സിബി ടോം ആണ് റാലി ഫ്‌ലാഗ് ഓഫ് ചെയ്യുക.

ഒന്‍പതു ദേവാലയങ്ങളിലെ വൈദിക പ്രതിനിധികള്‍ ചേര്‍ന്നു ദീപം തെളിച്ച് ഈ സംഗമത്തിനു തുടക്കം കുറിക്കും. സിഎസ്‌ഐ ക്രൈസ്റ്റ്ചര്‍ച്ച് വികാരി റവ. പി.കെ മാമ്മന്‍ ഹെനോസിസ് മെമന്റോ വിശിഷ്ടാതിഥികള്‍ക്കു സമ്മാനിക്കും. 

വൈറ്റില സെന്റ് പാട്രിക്, എളംകുളം സെന്റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്റ് ഗ്രിഗോറിയോ സ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്‌ഐ ക്രൈസ്റ്റ്, ലിറ്റില്‍ ഫ്‌ലവര്‍, കടവന്ത്ര സെന്റ് ജോസഫ്, സെന്റ് സെബാ സ്റ്റ്യന്‍ എന്നീ പള്ളികളിലെ വിശ്വാസികളും പ്രദേശവാസികളുമാണ് ഈ റാലിയില്‍ പങ്കെടുക്കുക.


    

Tags

Share this story

From Around the Web