സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്ന ദീര്‍ഘവീക്ഷണമുള്ള പൊതുപ്രവര്‍ത്തകര്‍ നാടിന്റെ സമ്പത്താണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍

 
MAR JOSE PULIKAN
കാഞ്ഞിരപ്പള്ളി: സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്ന ദീര്‍ഘവീക്ഷണമുള്ള പൊതുപ്രവര്‍ത്തകര്‍ നാടിന്റെ സമ്പത്താണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ അനുമോദന സമ്മേളനം പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനം-വന്യജീവി വിഷയങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും  മൂല്യാധിഷ്ടിതവും മാനുഷികതയിലും ദേശീയതയിലുമൂന്നിയതുമായ വികസന സങ്കല്‍പങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.
നാടിന്റെ സമഗ്രവികസനത്തിനായി മൂല്യങ്ങളിലൂന്നിയ പ്രവര്‍ത്തന ശൈലിയാണ് ജനപ്രതിനിധികള്‍ സ്വീകരിക്കേണ്ടതെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ കാഞ്ഞിരപ്പള്ളി രൂപത മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
മഹാത്മ ഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രോട്ടോ സിഞ്ചല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം സ്വാഗതം ആശംസിച്ചു. സിഞ്ചല്ലൂസ് ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മോഡറേറ്ററായിരുന്നു.
സിഞ്ചല്ലൂസ് ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, ചാന്‍സലര്‍ ഫാ. മാത്യു ശൗര്യാംകുഴി, ഡോ. ജൂബി മാത്യു, പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags

Share this story

From Around the Web