അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാം. ദയാവധത്തിനുള്ള കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

 
dog


കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തദ്ദേശ വകുപ്പ് പുറത്തിറക്കി. 

അക്രമകാരികളായ നായ്ക്കളെയും പേവിഷബാധയേറ്റതും ഗുരുതരമായി പരിക്കേറ്റതും ഭേദമാകാത്ത രോഗങ്ങളുള്ളതുമായ നായ്ക്കളെയും കൊല്ലാമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. നായ്ക്കള്‍ക്ക് മരുന്ന് കുത്തിവെക്കുന്നത് വെറ്ററിനറി സര്‍ജന്‍ ആയിരിക്കണമെന്ന് കര്‍ശനമാക്കിയിട്ടുണ്ട്.

നായ്ക്കളെ യന്ത്രങ്ങള്‍ ഉപയോഗിച്ച് കൊല്ലാന്‍ പാടില്ല. സോഡിയം പെന്റോബാര്‍ബിറ്റല്‍, തയോപെന്റാല്‍ സോഡിയം തുടങ്ങിയ ഔഷധങ്ങള്‍ മാത്രമേ ഇതിനായി കുത്തിവെക്കാന്‍ പാടുള്ളൂ. ദയാവധത്തിനായി നായ്ക്കളെ പിടികൂടിയ ശേഷം മൂന്ന് ദിവസങ്ങള്‍ ഐസൊലേഷന്‍ സെല്ലില്‍ പാര്‍പ്പിക്കണം.


 ആരെങ്കിലും ഇവയെ ദത്തെടുക്കാന്‍ തയ്യാറുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ദയാവധം നടപ്പാക്കാവൂ എന്നും നിര്‍ദേശമുണ്ട്. കൂടാതെ, നായ്ക്കളുടെ വിശദമായ രജിസ്റ്റര്‍ സൂക്ഷിക്കുകയും ക്യാപ്ചര്‍ മാപ്പ് തയ്യാറാക്കുകയും വേണമെന്നും ഉത്തരവിലുണ്ട്.

Tags

Share this story

From Around the Web