തലസ്ഥാനത്തെ സംഘര്‍ഷം; എസ്എച്ച്ഒ സതീഷിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ താക്കീത്, എസ്ഐ ഗോകുലിനെതിരെ ഇന്ന് നടപടി ഉണ്ടായേക്കും

 
sho gokul

 
തിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കന്റോണ്‍മെന്റ് എസ്എച്ച്ഒ സതീഷിന് താക്കീത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ആര്‍.ബി കൃഷ്ണ എസ്എച്ച്ഒയെ നേരിട്ട് വിളിപ്പിച്ചാണ് താക്കീത് നല്‍കിയത്.
ഫേസ്ബുക്ക് പോസ്റ്റിട്ടതിലടക്കം അതൃപ്തി അറിയിച്ചു. വിവാദമായതിനെ തുടര്‍ന്ന് എസ്എച്ച്ഒ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.

അതേസമയം എസ്ഐ ഗോകുലിനെതിരെ ഇന്ന് നടപടി ഉണ്ടായേക്കും. യൂനിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ എസ്എച്ച്ഒ സതീഷ് കുമാര്‍, എസ്ഐ ഗോകുല്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നാണ് യുവജന വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.

ഇരുവരും തങ്ങളെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നു എന്നായിരുന്നു എസ്എഫ്ഐക്കാരുടെ പരാതി. മുന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കൊപ്പമെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എസ്എഫ്ഐ നേതാക്കള്‍ ആവശ്യപ്പട്ടിരുന്നു.

എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദന്റെ ഫോണില്‍ വിളിച്ച് എസ്ഐ ഗോകുല്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖകളും എസ്എഫ്ഐ പുറത്തുവിട്ടിരുന്നു.

Tags

Share this story

From Around the Web