പശ്ചിമ ബംഗാളിൽ പള്ളി ഉദഘാടനത്തിനിടെ അക്രമം; വൈദികർക്കു നേരേ കൈയേറ്റം

 
4445

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ

പുതിയ പള്ളിയുടെ ഉദ്ഘാടനച്ചടങ്ങിനിടെ ആൾക്കൂട്ട അക്രമം. ചടങ്ങിൽ പങ്കെടുക്കാനെത്തിയ വൈദികരെയും വിശ്വാസികളെയും ഒരു സംഘം ആ ളുകൾ ആക്രമിക്കുകയായിരുന്നു. പള്ളി അടിച്ചു തകർത്തതായും റിപ്പോർട്ടുണ്ട്. ബിഷപ്പ് സുബത ചക്രബർത്തിയും വൈദികരും വിശ്വാസികളും ഒ ത്തുകൂടിയ സമയത്തായിരുന്നു സംഭവം.

ബസന്തി പോലീസ് സ്‌റ്റേഷൻ പരിധിയിലെ നാരായൺ തലിലാണ് ആൾക്കൂട്ട ആക്രമണം നടന്നത്. മുപ്പതോളം വരുന്ന അക്രമികൾ പള്ളി ക്കുള്ളിൽ അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്നവരെ മർദ്ദിക്കുകയായിരുന്നു.

 പരമ്പരാഗതമായി ധരിക്കുന്ന 'ശഖ' (വെളുത്ത വളകൾ) ഊരിമാറ്റാൻ ചില സ്ത്രീകളോട് ആവശ്യ പ്പെടുകയും അവരെ ബലമായി പുറത്താക്കുകയും ചെയ്‌തതായി പരാതിയുണ്ട്. പള്ളിയുടെ കുരിശ് അടിച്ചുതകർത്ത അക്രമികൾ, ദൃശ്യങ്ങൾ പ കർത്താൻ ശ്രമിച്ചവരുടെ മൊബൈൽ ഫോണുകളും തകർത്തു. പള്ളി യിൽ ഇനി മതപരമായ ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്നു ഭീഷ ണിപ്പെടുത്തിയതായും സഭാംഗങ്ങൾ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്രിസ്ത്യൻ സംഘടനയായ 'ബംഗിയ ക്രിസ്ത്യൻ പരിഷത്ത്' അക്രമ സംഭവത്തെ ശക്തമായി അപലപിച്ചു. ന്യൂനപക്ഷ സമുദായത്തെ ഭയപ്പെ ടുത്താനുള്ള ശ്രമമാണിതെന്നും ബിഷപ് ഉൾപ്പെടെയുള്ളവർ സന്നിഹിത രായിരിക്കെ വൈദികർക്കു മർദ്ദനമേറ്റത് അഭുതപൂർവമാണെന്നും സംഘട നയുടെ വർക്കിങ് പ്രസിഡൻ്റ് ഹെറോദ് മല്ലിക് പറഞ്ഞ

ആഴ്‌ചകൾക്ക് മുൻപ് പശ്ച‌ചിം മെദിനിപൂർ ജില്ലയിൽനിന്നും സമാനമാ യ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നു ക്രിസ്‌ത്യൻ കുടുംബങ്ങളെ മ തം മാറാൻ ആവശ്യപ്പെട്ട് ഒരു സംഘം ഭീഷണിപ്പെടുത്തുകയും ആക്രമി ക്കുകയുമായിരുന്നു. പരാതിക്കാരായ കുടുംബങ്ങൾ തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനെത്തുടർന്നായിരുന്നു ആക്രമണം.

Tags

Share this story

From Around the Web